HOME
DETAILS
MAL
കോഴ വാങ്ങിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്തണം: എം.എസ്.എഫ്
backup
September 22 2017 | 04:09 AM
കോഴിക്കോട്: സംസ്കൃത കോളജിലെ ബിരുദ പ്രവേശനവുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയ എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരേ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് എം.എസ് .എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി എം.പി നവാസും പ്രസ്താവനയില്‍ പറഞ്ഞു. ജാതീയതയുടെ ഫ്യൂഡല്‍ ചിന്താഗതികള്‍ ഇപ്പോഴും എസ്.എഫ്.ഐക്കാരുടെ മനസില്‍ ഉണ്ടെന്നുള്ളതിന് തെളിവാണ് നേതാവിന്റെ പരാമര്‍ശം. വിദ്യാര്‍ഥികളുടെ മെറിറ്റ് അട്ടിമറിക്കുന്ന ഭരണവിലാസം സംഘടനകളുടെ നിലപാടുകളില്‍ പ്രതിഷേധിച്ച് ഇന്ന് കേരളത്തിലെ മുഴുവന്‍ കാംപസുകളിലും എം.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധദിനം ആചരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."