കൈയേറ്റം ഒരുവഴിക്ക്; അധികൃതര്‍ പലവഴിക്ക്
ഇരിട്ടി: പഴശി പദ്ധതിയുടെ അധീനതയിലുള്ള ഭൂമി സ്വകാര്യ വ്യക്തികള്‍ വ്യാപകമായി കൈയേറിയിട്ടും നടപടിയില്ല. പടിയൂര്‍, കീഴൂര്‍, വിളമന, പായം റവന്യൂ വില്ലേജുകളിലായി ഏറ്റെടുത്ത പുറമ്പോക്ക് ഭൂമി കൈയടിക്കയവരെ സംരക്ഷിക്കുന്ന നിലപാടാണ് റവന്യൂ, ഇറിഗേഷന്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നതെന്ന ആക്ഷേപം വ്യാപകമായിട്ടുണ്ട്. ചില വില്ലേജ് ഓഫിസ് ജീവനക്കാരും റവന്യൂ ഉദ്യോഗസ്ഥരും രജിസ്‌ട്രേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥരും വ്യാജരേഖ ചമച്ച് ഭൂമി കൈയേറാന്‍ ഇത്തരക്കാര്‍ക്ക് വഴിവിട്ട സഹായം നല്‍കിയിട്ടുണ്ടെന്നാണ് ആരോപണം.
പഴശ്ശി ഡാമിനുവേണ്ടിയും റിസര്‍വോയറിനുവേണ്ടിയും ഏറ്റെടുത്ത 2,300 ഹെക്ടര്‍ ഭൂമിയില്‍ 20 ശതമാനവും പ്രദേശങ്ങളിലെ സ്വകാര്യവ്യക്തികളും വന്‍കിട മാഫിയകളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കൈയേറി വ്യാജരേഖ ചമച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുകയും കൃഷിഭൂമിയാക്കി മാറ്റുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
ഇരിട്ടി പുതിയ ബസ്സ്റ്റാന്റ് മുതല്‍ പയഞ്ചേരിമുക്ക് വരെയുള്ള പ്രദേശങ്ങളില്‍ പല വ്യാപാര സ്ഥാപനങ്ങളുടേയും പിന്‍വശങ്ങളും മറ്റും ഇറിഗേഷന്‍ ഭൂമി കൈയേറിയാണ് നിര്‍മിച്ചിരിക്കുന്നത്. ഇതിന് താഴേക്കിടയിലുള്ള ജീവനക്കാര്‍ മുതല്‍ വകുപ്പ് മേധാവികള്‍ വരെയുള്ള ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ തക്കവിധത്തിലുള്ള വന്‍ മാഫിയകള്‍ തന്നെ പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പഴശ്ശി ഡാം അധീനതയിലുള്ള ഡാം സൈറ്റ് മുതല്‍ ഇരിട്ടി ടൗണ്‍ വരെയുള്ള അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി കൈയേറ്റ ഭൂമി വീണ്ടെടുക്കാനുള്ള നീക്കം 2012 മുതല്‍ ആരംഭിച്ചെങ്കിലും രാഷ്ട്രീയ സ്വാധീനത്തിന്റെയും ഉദ്യോഗസ്ഥരുടെ ഇടപെടലിന്റെയും ഭാഗമായി നടന്നില്ല. രണ്ടുവര്‍ഷം മുമ്പ് പഴശ്ശി ഡാമിനും റിസര്‍വോയറിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും വേണ്ടി ഏറ്റെടുത്ത ഭൂമി പൂര്‍ണമായും അളന്ന് തിട്ടപ്പെടുത്തി അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി സ്ഥലം അളന്ന് ജണ്ടകള്‍ സ്ഥാപിച്ച് കമ്പിവേലി കെട്ടി ഭൂമി സംരക്ഷിക്കാനുള്ള നീക്കവും ആരംഭിച്ചിരുന്നു. ഇതിനായി സ്വകാര്യ സര്‍വേ കമ്പനിക്ക് കരാര്‍ നല്‍കിയെങ്കിലും നാളിതുവരെ പുരോഗതിയുണ്ടായില്ല. ഭൂമാഫിയകളുടെ സ്വാധീനത്തിന്റേയും ഇടപെടലിന്റെയും ഭാഗമായി ഇതും നിലച്ച മട്ടാണ്.
ഭൂമാഫിയകളെ സംരക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ഭൂമി വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ട് ചില സന്നദ്ധ സംഘടനകള്‍ മുഖ്യമന്ത്രിക്കും റവന്യൂ, ജലസേചന വകുപ്പ് മന്ത്രിക്കും വിജിലന്‍സിനും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."