കെ. മാധവന്‍ സ്മാരക പുരസ്‌കാരം കനയ്യകുമാറിനു 24നു സമ്മാനിക്കും
കാഞ്ഞങ്ങാട്: സ്വാതന്ത്യ സമര സേനാനിയും ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റുമായിരുന്ന കെ.മാധവന്റെ ഒന്നാം ചരമ വാര്‍ഷിക ദിനാചരണവും അദ്ദേഹത്തിന്റെ സ്മരണയ്ക്കായി മാധവന്‍ ഫൗണ്ടേഷന്‍ എര്‍പ്പടുത്തിയ പുരസ്‌കാര വിതരണവും 24നു നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രഥമ പുരസ്‌കാര ജേതാവ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ മുന്‍ ചെയര്‍മാന്‍ കനയ്യകുമാറാണ്. അരലക്ഷം രൂപയും പ്രശസ്തി പത്രവുമാണു പുരസ്‌കാരം. 24ന് ഉച്ചയ്ക്കു രണ്ടിനു കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ മന്ത്രി സി. രവീന്ദ്രനാഥ് പരിപാടി ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പി. കരുണാകരന്‍ എം.പി, കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, പ്രൊഫ.പി.വി കൃഷ്ണന്‍ നായര്‍ സംബന്ധിക്കും.
ഫൗണ്ടേഷന്‍ ഭാരവാഹികളായ അഡ്വ.സി.കെ ശ്രീധരന്‍, എ.കെ നാരായണന്‍, ഡോ.സി. ബാലന്‍, എ.വി രാമകൃഷ്ണന്‍, കെ.വി കൃഷ്ണന്‍, എം. കുഞ്ഞമ്പു പൊതുവാള്‍, ടി.കെ നാരായണന്‍, ഡോ. അജയകുമാര്‍ കോടോത്ത്. ടി. മുഹമ്മദ് അസ്‌ലം, എം.കെ ജയരാജ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."