ഊര്ജയാനത്തിലൂടെ വൈദ്യുത ഉപഭോഗം ഗണ്യമായി കുറഞ്ഞു
ചെറുവത്തൂര്‍ : ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്നതിനായി പിലിക്കോട് ഗ്രാമപഞ്ചായത്തു നടപ്പാക്കിയ ഊര്‍ജയാനം ഫലം കണ്ടു. കെ.എസ്.ഇ.ബി പിലിക്കോട് ഡിവിഷന് കീഴില്‍ വൈദ്യുത ഉപഭോഗം കുത്തനെ കുറഞ്ഞു. കഴിഞ്ഞ ജനുവരി, മാര്‍ച്ച് മാസത്തെ കണക്കുകളാണു വൈദ്യുത ഓഫിസില്‍ നിന്നു ലഭ്യമായത്. ഒന്നിടവിട്ട മാസങ്ങളിലാണ് ഓരോ വീട്ടിലും മീറ്റര്‍ റീഡിങ് നടക്കുന്നത്. ഇതുപ്രകാരം ജനുവരി മാസത്തില്‍ 7,780 വീടുകളില്‍ 12,34,076 യൂനിറ്റ് വൈദ്യുതിഉപഭോഗമാണുണ്ടായത്. ഇതേ പ്രദേശത്ത് മാര്‍ച്ച് മാസത്തില്‍ ഉപഭോക്താക്കളുടെ എണ്ണം 7,780ല്‍ നിന്നും 7,835 ആയി ഉയര്‍ന്നു. എന്നിട്ടും വൈദ്യുത ഉപയോഗം 11,57,897 യൂനിറ്റു മാത്രമാണ്. അതായത് 76179 യൂനിറ്റ് വൈദ്യുതി ഉപഭോഗം കുറഞ്ഞു. കടുത്ത വേനല്ക്കാലത്താണു വൈദ്യുത ഉപഭോഗം കുറഞ്ഞതെന്നതും ശ്രദ്ധേയം.
ജനുവരിയിലാണു എനര്‍ജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വീടുകളിലും സര്‍ക്കാര്‍ ഓഫിസുകളിലും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ 30 മാത്രമേ നമുക്കിവിടെ ഉല്പാദിപ്പിക്കാന് കഴിയുന്നുള്ളൂ. ഉല്പാദിപ്പിക്കുന്നതിന്റെ നല്ലൊരു ഭാഗം പ്രസരണ ചോര്ച്ചയിലൂടേയും ഊര്‍ജ ക്ഷമത കുറഞ്ഞ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും പാഴായി പോകുന്നു.
ഇതിനെ ചെറുക്കാന്‍ പ്രാദേശികമായി എന്തുചെയ്യാം എന്ന അന്വേഷണമാണ് 'ഊര്‍ജയാനം' പരിപാടിയിലേക്കു നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."