ബംഗളൂരുവില്‍ തട്ടിക്കൊണ്ട് പോയ മലയാളി വിദ്യാര്‍ഥി കൊല്ലപ്പെട്ട നിലയില്‍
ബംഗളൂരു: ബംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന് നിരഞ്ജന് കുമാറിന്റെ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍. ശരത്താണ് (19) കൊല്ലപ്പെട്ടത്.
കഴിഞ്ഞ ഈ മാസം 14നാണു ശരത്തിനെ കാണാതായത്. തന്റെ പുതിയ മോട്ടോര്‍ സൈക്കിള്‍ കൂട്ടുകാരെ കാണിക്കാനിറങ്ങിയതായിരുന്നു ശരത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം ബന്ധുക്കള്‍ക്കു വാട്ട്സ്ആപ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു.
50 ലക്ഷം നല്‍കണമെന്നും ഇല്ലെങ്കില്‍ സഹോദരിയെ ഉപദ്രവിക്കുമെന്നും പൊലിസില്‍ അറിയിക്കരുതെന്നുമായിരുന്നു സന്ദേശത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ശരത്തിന്റെ നമ്പരില്‍നിന്ന് സഹോദരിയുടെ മൊബൈലിലേക്കാണ് സന്ദേശം വന്നത്. അപ്പോള്‍ തന്നെ കുടുംബം പൊലിസില്‍ പരാതി നല്കി.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലിസ് അറസ്റ്റു ചെയ്തു. ഇതില്‍ ശരത്തിന്റെ കുടുംബവുമായി ബന്ധമുള്ള ഒരാളും ഉണ്ടെന്നാണു വിവരം. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ചതെന്നു സംശയിക്കുന്ന കാറും കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."