HOME
DETAILS
MAL
എം.എ അസീസ്കുട്ടിയുടെ വേര്‍പാട് കനത്ത നഷ്ടം
backup
September 22 2017 | 08:09 AM
ചവറ: അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ സമുദായ പ്രവര്‍ത്തകനായിരുന്ന തേവലക്കര എം.എ അസീസ് കുട്ടിയുടെ വേര്‍പാട് നൊമ്പരത്തിനൊപ്പം തേവലക്കരയുടെ തീരാ നഷ്ടമായി.
ജമാഅത്ത് ഫെഡറേഷന്റെ രൂപീകരണത്തിന്റെ മുഖ്യധാരയില്‍ പ്രവര്ത്തിക്കുന്നതിനിടെയില് ജില്ലാ സെക്രട്ടറിയായി. സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരുന്നതിനിടെയുണ്ടായ വേര്‍പാട് ജില്ലയിലെ ഫെഡറേഷന് നേതൃത്വത്തിനും നികത്താനാകാത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. ജില്ലയുടെ വിവിധ തുറകളില്‍ നിന്നായി നിരവധി പേരാണ് അസീസുകുട്ടിയുടെ മരണ വാര്‍ത്തയറിഞ്ഞ് തേവലക്കരയില്‍ എത്തിയത്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് അസീസുകുട്ടിയുടെ വേര്‍പാടില്‍ അനുശോചിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."