ശ്രീനാരായണഗുരു സമാധിദിനം ആചരിച്ചു
കൊല്ലം: ശ്രീനാരായണ ഗുരുവിന്റെ 90-ാം സമാധിദിനം ജില്ലയില്‍ വിവിധ ശ്രീനാരായണ സംഘടനകളുടെ നേതൃത്വത്തില്‍ ആചരിച്ചു. എസ്.എന്‍.ഡി.പി യോഗം ശാഖ, യൂനിയന്‍ തലങ്ങളില്‍ ഗുരുഭാഗവത പാരായണവും പ്രത്യേകം പ്രാര്‍ഥനകളും അന്നദാനവും നടത്തി.
ശ്രീനാരായണ ധര്‍മവേദി,ഗുരുധര്‍മ പ്രചരണസഭ എന്നീ സംഘടനകളുടെ നേതൃത്വത്തിലും സമാധിദിനാചരണം നടത്തി. കൊല്ലം ശാരദാമഠത്തില്‍ എസ്.എന്‍.ഡി.പി യോഗം കൊല്ലം യൂനിയന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനയും സമ്മേളനവും നടന്നു.
സമാധി ദിനത്തോടനുബന്ധിച്ച് പത്തനാപുരം ഗാന്ധിഭവനില്‍ വിശ്വശാന്തി ദിനാചരണം നടന്നു. ഗുരുധര്‍മ പ്രചരണസഭ കേന്ദ്രസമിതി അംഗം പിറവന്തൂര്‍ രാജന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മനുഷ്യനെ മനുഷ്യനായി കാണാന്‍ പഠിപ്പിച്ച മഹദ് വ്യക്തിയായിരുന്നു ശ്രീനാരായണ ഗുരുവെന്നും ജാതിഭേതം മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമെന്ന ഗുരുദേവ ദര്‍ശനമാണ് ഗാന്ധിഭവന്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം.ടി ബാവ അധ്യക്ഷനായി. ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍, പിടവൂര്‍ ബേബി, ജെ. ജയസേനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."