ബിഹാറില്‍ അധ്യാപക യോഗ്യതാ പരീക്ഷയിലും കൂട്ടത്തോല്‍വി
പാട്ന: വിദ്യാര്‍ഥികള്‍ക്കു പുറമേ അധ്യാപക യോഗ്യതാ പരീക്ഷയിലും ബിഹാറില്‍ കൂട്ടത്തോല്‍വി. ബിഹാര്‍ പരീക്ഷാ ബോര്‍ഡ് നടത്തിയ ടെറ്റ് പരീക്ഷയില്‍ 17 ശതമാനം പേര് മാത്രമാണ് വിജയിച്ചത്.
കഴിഞ്ഞ ജൂണിലാണ് സംസ്ഥാനത്തിന്റെ 348 കേന്ദ്രങ്ങളില്‍വച്ച് പരീക്ഷ നടന്നത്. പ്രൈമറി ക്ലാസുകളിലെ അധ്യാപകയോഗ്യതാ പരീക്ഷ 43,000 പേരാണ് എഴുതിയത്. എന്നാല്‍ യോഗ്യത നേടിയത് 7038 പേര് മാത്രമാണ് .
യുപി സെക്ഷനില്‍ 1.68700 പേര് പരീക്ഷ എഴുതിയിതില്‍ 30,113 പേര്‍ക്കു മാത്രമാണ് യോഗ്യത നേടാനായത്.
സംസ്ഥാനത്ത് 10, 12 ക്ലാസുകളളില് വളരെ കുറച്ചു വിദ്യാര്‍ഥികള്‍ മാത്രമാണ് ജയിക്കുന്നത്. പരീക്ഷയ്ക്ക് കോപ്പിയടിക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രങ്ങളും വാര്‍ത്തകളും പുറത്തുവന്നത് സംസ്ഥാനത്തിനു നാണക്കേടായിരുന്നു.
വിദ്യാര്‍ഥികളുടെ തോല്‍വിക്കു കാരണം അധ്യാപകരുടെ മോശം പ്രകടനമാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. പ്രകടനം മോശമാകുന്ന അധ്യാപകര്‍ക്ക് 50 വയസില്‍ നിര്‍ബന്ധിത വിരമിക്കലിനു മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടിരുന്നു.
Also Read...
കോപ്പിയടിക്കാനായില്ല; ബിഹാര്‍ പ്ലസ്ടു പരീക്ഷയില്‍ 64 ശതമാനം വിദ്യാര്‍ഥികള്‍ തോറ്റു
ഒന്നിച്ചിരുന്ന് പുസ്തകം തുറന്നുവച്ച് എഴുതുന്നതിനെ ബിഹാറില്‍ പരീക്ഷ എന്നു പറയുന്നു!
ബീഹാറില്‍ പ്ലസ്ടു പരീക്ഷ തട്ടിപ്പ് ഒന്നാം റാങ്കുകാരി അറസ്റ്റില്‍
ബിഹാര്‍ പ്ലസ് ടു പരീക്ഷ; ഒന്നാം റാങ്കുകാരന് കാണാമറയത്ത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."