HOME
DETAILS

വിവേകാനന്ദന്റെ നാട്ടിലോ ഇത്?

  
backup
September 23 2017 | 00:09 AM

todays-article-karan-thapapr

പത്തുദിവസം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ സപ്തംബര്‍ 11ന്, ഒരു വിദ്യാര്‍ഥി സമ്മേളനത്തെ അവര്‍ 1893ന്റെ പ്രാധാന്യം വിസ്മരിച്ചു കളഞ്ഞു എന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമര്‍ശിക്കുകയുണ്ടായി.

 

പലരെയും ഇത് ആശയക്കുഴപ്പത്തിലാക്കി. പിന്നെയാണവര്‍ക്കു മനസ്സിലായത്, അത് സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ ലോക മതസമ്മേളനത്തില്‍ തന്റെ പ്രസിദ്ധമായ പ്രസംഗം നടത്തിയ വര്‍ഷമാണെന്ന്. മോദി പറഞ്ഞതനുസരിച്ച് അതായിരുന്നു യഥാര്‍ഥ സപ്തംബര്‍ പതിനൊന്ന് (9/11). നമ്മുടെ തന്നെ ആ 9/11 ന്റെ പ്രാധാന്യം നമ്മള്‍ മറന്നിരുന്നില്ലെങ്കില്‍ 2001-ലെ 9/11 ഉണ്ടാകുമായിരുന്നില്ല എന്നദ്ദേഹം പറയുകയുണ്ടായി.


ഒരുപക്ഷേ, പ്രധാനമന്ത്രി സ്വയം തന്നെ മറന്നുപോവുകയോ ബോധവാനല്ലാതിരിക്കുകയോ ചെയ്തിരിക്കുന്നു, സ്വാമി വിവേകാനന്ദന്റെ പ്രസംഗത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്ന പ്രധാനപ്പെട്ടതും ഇന്ന് ഏറെ പ്രസക്തവുമായ അഭിമാനകരമായ ഒരു കാര്യം. ഒരു നിര്‍ണായക വാചകത്തില്‍ അദ്ദേഹം അന്ന് വ്യക്തമാക്കുകയുണ്ടായി: ' ഭൂമിയിലെ എല്ലാ മതങ്ങളിലും എല്ലാ ദേശങ്ങളിലും പെട്ട പീഡിതര്‍ക്കും അഭയാര്‍ഥികള്‍ക്കും തണലേകിയ ഒരു നാടിന്റെ ഭാഗമാണു ഞാന്‍ എന്നതില്‍ അഭിമാനം കൊള്ളുന്നു'.


ദൗര്‍ഭാഗ്യവശാല്‍ ആ ഒരു വികാരം റോഹിംഗ്യന്‍ വിഷയത്തില്‍ സര്‍ക്കാര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പ്രതിഫലിക്കുന്നില്ല. പകരം, അത് അവര്‍ കാണുന്നത് 'ദേശ സുരക്ഷക്ക് വളരെ ഗുരുതരവും യഥാര്‍ഥവുമായ ഭീഷണി' ആയിട്ടാണ്. അതില്‍ അവകാശപ്പെടുന്നു: 'പല റോഹിംഗ്യകളും ഐ.എസ്.ഐ, ഐസിസ് പോലുള്ള തീവ്രവാദി വിഭാഗങ്ങളുടെ കുടില പദ്ധതികളില്‍ ഉള്‍പ്പെടുന്നവരാണ്.' അവര്‍ 'ഹുണ്ടി, ഹവാല മാര്‍ഗങ്ങളിലൂടെ പണം കടത്തുന്നവരാണ് എന്നും ആരോപിക്കുന്നു. ഒടുവില്‍, ഇന്ത്യയിലെ ബുദ്ധമതക്കാര്‍ക്കെതിരായി റോഹിംഗ്യകള്‍ അക്രമം അഴിച്ചുവിടാനുള്ള 'സകല സാധ്യതയും' ഉണ്ടെന്നു കൂടി സത്യവാങ്മൂലം കൂട്ടിച്ചേര്‍ക്കുന്നു.

 

തെളിവില്ലാത്ത അവകാശവാദങ്ങള്‍


പക്ഷേ, ഇവയൊക്കെയും കൃത്യമല്ലാത്തതും അനുമാനാധിഷ്ഠിതവുമായ വെറും അവകാശവാദങ്ങള്‍ മാത്രമാണ്. ഇവയെ സാധൂകരിക്കുന്ന ഒരു തരി തെളിവു പോലും സര്‍ക്കാര്‍ ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല. യഥാര്‍ഥത്തില്‍ അതിശയോക്തിപരമായ ഈ ആശങ്കകളെ അവഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനാണു കാരണങ്ങളുള്ളത്.


ഒന്നാമതായി, അറാക്കന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മിക്ക് ഹാഫിസ് സഈദുമായും അല്‍-ഖാഇദയുമായും ബന്ധമുണ്ടെന്നത് ശരിയായിരിക്കുമ്പോള്‍ തന്നെ, റോഹിംഗ്യകള്‍ എല്ലാവരും ഭീകരവാദികളാകും എന്നു ചിന്തിക്കുന്നത് തന്നെ തികഞ്ഞ അനീതിയായിരിക്കും. ഈ വമ്പന്‍ യുക്തി ഭാവനാസഞ്ചാരം മാത്രം. അല്ലെങ്കില്‍ കശ്മിരില്‍ ലശ്കറെ ത്വയ്ബയും ജയ്‌ശെ മുഹമ്മദും, ഇപ്പോള്‍ മിക്കവാറും അല്‍-ഖാഇദയും പ്രവര്‍ത്തിക്കുന്നതു കൊണ്ട് ഈ വാദ പ്രകാരം, കശ്മിരികളെല്ലാം ഭീകരവാദികളാണെന്ന് സര്‍ക്കാരിന് കാണേണ്ടി വരും!
ഏതായാലും, ഇവിടെ സര്‍ക്കാരിന്റെ യുക്തി മാത്രമല്ല പൊളിയുന്നത്, വസ്തുതകളും ഈ നിലപാടിനെ തള്ളിക്കളയുന്നുണ്ട്. റോഹിംഗ്യകള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന ജമ്മുവിലെ പോലിസ് ഐ.ജി എന്‍.ഡി.ടി.വിയോട് പറഞ്ഞത്, പാവപ്പെട്ട അഭയാര്‍ഥികളുടെ കാര്യത്തില്‍ സാധാരണ ഉണ്ടാകാറുള്ളതു പോലെ ഏതാനും പെറ്റി കേസുകള്‍ മാത്രമേ ഇവരുടെ കാര്യത്തിലും ഉണ്ടായിട്ടുള്ളൂ എന്നും ഇവര്‍ ഒരിക്കലും ദേശസുരക്ഷക്ക് ഭീഷണിയല്ലെന്നുമാണ്. ജയ്പൂരിലും ഡല്‍ഹിയിലും ചണ്ഡീഗഡിലും ഫരീദാബാദും മേവാതും പോലുള്ള ഹരിയാനയുടെ ഭാഗങ്ങളിലും ജീവിക്കുന്ന റോഹിംഗ്യകളുടെ കാര്യത്തിലും ഇതുതന്നെയാണ് ശരി എന്നാണ് മനസിലാകുന്നതെന്ന് മറ്റു പല പൊലിസ് ഉദ്യോഗസ്ഥരും പറയുകയുണ്ടായി.
രണ്ടാമതായി, റോഹിംഗ്യകള്‍ ഹവാല ഇടപാടുകള്‍ നടത്തുന്നു എന്ന അവകാശവാദം ദരിദ്രവും അതിദയനീയവുമായ അവരുടെ അവസ്ഥയെ പരിഹസിക്കലല്ലാതെ മറ്റൊന്നുമല്ല. ഹവാല ഇടപാടുകള്‍ക്ക് അവരുടെയടുത്ത് പണം ഉണ്ടായിരുന്നുവെങ്കില്‍ സ്വന്തം ദാരുണാവസ്ഥ മെച്ചപ്പെടുത്താന്‍ തീര്‍ച്ചയായും അവരത് ചെലവഴിക്കുമായിരുന്നു.

എത്ര അസ്വാഭാവികമായതാണ് ഈ ആരോപണം എന്നറിയാന്‍ നിങ്ങള്‍ക്ക് അവര്‍ ജീവിക്കുന്ന അവസ്ഥ ഒന്നു കണ്ടുനോക്കുക മാത്രമേ വേണ്ടൂ. ഇത് വേദനാജനകമല്ലെങ്കില്‍ പരിഹാസ്യമാണ്.


മൂന്നാമതായി, റോഹിംഗ്യകള്‍ ഇന്ത്യയിലെ ബുദ്ധമതക്കാര്‍ക്കെതിരെ അക്രമം നടത്തും എന്ന വാദമാകട്ടെ അസംബന്ധം എന്നേ പറയാനാകൂ. ഇക്കണക്കിന്, പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്നുചേരുന്ന ഹിന്ദുക്കള്‍ ഇന്ത്യയിലുള്ള മുസ്‌ലിംകള്‍ക്ക് ഭീഷണിയാകും എന്നു നിങ്ങള്‍ക്കു പറയാവുന്നതേയുള്ളൂ. ഈ വാദം കാണിക്കുന്നത്, സുപ്രീം കോടതിയുടെ കണ്ണില്‍ റോഹിംഗ്യകളെ പൈശാചികമായി കാണിക്കുന്നതിന് സര്‍ക്കാര്‍ കിട്ടുന്ന ഭയമെല്ലാം കുഴിച്ചെടുക്കുന്നു എന്നു മാത്രമാണ്.

 

ഒഴിവാക്കുന്നതിനുള്ള ശ്രമം


സര്‍ക്കാരിന്റെ സത്യവാങ്മൂലം വ്യക്തമായും അന്താരാഷ്ട്ര നിയമ ബാധ്യതകളെയും സ്വന്തം ഭരണഘടനാ വകുപ്പുകളെയും മറികടക്കുന്നതിനുള്ള ശ്രമമാണ്. ഇത് രണ്ടും പ്രകാരം റോഹിംഗ്യകള്‍ക്ക് സുരക്ഷയൊരുക്കേണ്ട ബാധ്യതയുണ്ടെന്നതിനാല്‍. സര്‍ക്കാരിന്റെ നീണ്ട സത്യവാങ്മൂലം കണ്ട് സുപ്രീംകോടതി വിരണ്ടുപോകുമോ അതല്ല നമ്മുടെ ഭരണഘടനയുടെയും അന്താരാഷ്ട്ര നിയമത്തിന്റെയും തത്വങ്ങള്‍ക്കു വേണ്ടി ഉറച്ചുനില്‍ക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു ഇത്.


അഭയാര്‍ഥികളെ കുറിച്ച് 1951-ലെ യു.എന്‍ കണ്‍വെന്‍ഷനിലോ 1967-ലെ നിയമരേഖയിലോ (ജൃീീേരീഹ) ഇന്ത്യ ഒപ്പുകാരല്ല എന്നത് ശരി തന്നെ. പക്ഷേ, അപ്പോഴും നമ്മള്‍ ഒപ്പുവച്ച പല മനുഷ്യാവകാശ കണ്‍വെന്‍ഷനുകളും പ്രകാരം നമ്മള്‍ ബാധ്യസ്ഥരാണ്. അഭയാര്‍ഥികളെ ബലം പ്രയോഗിച്ച് തിരിച്ചയക്കുന്നതിനെ കൃത്യമായി തടയുന്ന യു.എന്‍ നോണ്‍-റിഫോള്‍മെന്റ് തത്വം ഇതില്‍പെട്ടതാണ്.


ഇതിനേക്കാള്‍ പ്രധാനമായിട്ടുള്ളത്, ഭരണഘടനയുടെ 21-ാം അനുഛേദം പ്രകാരം ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശം പൗരത്വം നോക്കാതെ ഇന്ത്യയില്‍ ജീവിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും ബാധകമാണെന്ന് സുപ്രീം കോടതി തന്നെ വിധി പുറപ്പെടുവിച്ചിട്ടുണ്ട് എന്നതാണ്. ഇതില്‍ റോഹിംഗ്യ അഭയാര്‍ഥികളും പെടും. ഇന്ത്യയെ നാണം കെടുത്തിക്കൊണ്ടല്ലാതെ ഇതിനെയൊക്കെ അവഗണിക്കുവാന്‍ സര്‍ക്കാരിനു കഴിയില്ല.


വിചിത്രമെന്നു പറയട്ടെ, കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ഇപ്രകാരം ട്വീറ്റ് ചെയ്യുകയുണ്ടായി: ' റോഹിംഗ്യന്‍ വിഷയത്തില്‍ ഇന്ത്യയെ പോക്കിരിയായി മുദ്രകുത്തുന്ന ഈ ഉദ്യമം ഇന്ത്യയെ മാനംകെടുത്തുന്നതിനുള്ള ആസൂത്രിത പദ്ധതിയാണ്.' യഥാര്‍ഥ വസ്തുതയെന്തെന്നാല്‍, സര്‍ക്കാര്‍ തന്നെയാണ് ഈ അപമാനം ഉണ്ടാക്കുന്നത്. ഇന്ത്യയുടെ ആത്മാഭിമാനവും ശ്രേഷ്ഠതയും ഉയര്‍ത്തിപ്പിടിക്കാന്‍ ഇപ്പോള്‍ സുപ്രീം കോടതിക്ക് ഒരവസരം ലഭിച്ചിരിക്കുകയാണ്.
(കടപ്പാട്: ദ ഹിന്ദു, 20.09.2017
വിവ : വി.വി.എ. ശുക്കൂര്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഇ.കെ.വൈ.സി അപ്‌ഡേഷന്‍

Kerala
  •  3 months ago
No Image

ദുബൈ ഭരണാധികാരി ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

bahrain
  •  3 months ago
No Image

'നിങ്ങളുടെ മകൾ പൊലിസിന്റെ പിടിയിലാണ്'; അൻവർ സാദത്ത് എം.എൽ.എയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം

Kerala
  •  3 months ago
No Image

ഓണക്കാലത്ത് മായം ചേര്‍ത്ത പാല്‍ അതിര്‍ത്തികടന്നെത്തുന്നത് തടയാന്‍ ചെക്ക് പോസ്റ്റുകളില്‍ മൊബൈല്‍ ലബോറട്ടറിയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്

Kerala
  •  3 months ago
No Image

12 മണിക്കൂർ കാത്തിരിപ്പിനൊടുവിൽ വിമാനം പറന്നു; യാത്രക്കാരെ വലച്ച എയര്‍ ഇന്ത്യ ഡല്‍ഹി - കൊച്ചി വിമാനം പുറപ്പെട്ടു

Kerala
  •  3 months ago
No Image

അതിരുവിട്ട അഭ്യാസ പ്രകടനങ്ങള്‍ക്ക് കലാലയങ്ങളില്‍ പൂട്ട് ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

സഊദി അറേബ്യയിൽ സെപ്റ്റംബർ 17 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മിനിമം ചാര്‍ജ് 30 രൂപ;  വന്ദേ മെട്രോ ഓടിത്തുടങ്ങുന്നു, ഫ്‌ലാഗ്ഓഫ് 16ന്

Kerala
  •  3 months ago
No Image

ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട കാർ നിർത്താതെ പോയി; അരമണിക്കൂറോളം റോഡിൽ കിടന്ന യുവാവ് രക്തം വാർന്ന് മരിച്ചു

Kerala
  •  3 months ago
No Image

പരിശീലന വിമാനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു;  പൈലറ്റ് മാരുടെ പരിശീലനം ഓഡിറ്റ് ചെയ്യാന്‍ ഡിജിസിഎ

National
  •  3 months ago