ട്രെയിന്‍ സര്‍വിസ് പുനരാരംഭിച്ചു
തിരുവനന്തപുരം: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വെള്ളപ്പൊക്കം കാരണം റദ്ദാക്കിയ ട്രെയിനുകള്‍ പുനഃസ്ഥാപിച്ചു.
നേരത്തെ റദ്ദാക്കിയ ഈമാസം 26നും അടുത്ത മാസം ഒന്നിനും പോവേണ്ട തിരുവനന്തപുരം-ഗുവാഹത്തി എക്‌സ്പ്രസ് (ചെന്നൈ വഴി), ഈമാസം 27നും 29നുമുള്ള ഗുവാഹത്തി-തിരുവനന്തപുരം എക്‌സ്പ്രസ് (ചെന്നൈ വഴി) എന്നിവ സര്‍വിസ് നടത്തും.
സ്‌പെഷല്‍ ട്രെയിനുകള്‍
തിരുവനന്തപുരം: ദീപാവലി ഉത്സവ സീസണിലെ തിരക്ക് പരിഗണിച്ച് ഹൈദരാബാദ്-കൊച്ചുവേളി സ്‌പെഷല്‍ ട്രെയിന്‍ അടുത്ത മാസം ഏഴുമുതല്‍ 28 വരെ എല്ലാ ശനിയാഴ്ചകളിലും ഹൈദരാബാദ് നിന്നും കൊച്ചുവേളി-ഹൈദരാബാദ് സ്‌പെഷല്‍ ട്രെയിന്‍ അടുത്ത മാസം ഒന്‍പത് മുതല്‍ 30 വരെ എല്ലാ ഞായറാഴ്ചകളിലും കൊച്ചുവേളിയില്‍ നിന്നും പുറപ്പെടും.
യശ്വന്തപുരം-എറണാകുളം ജങ്ഷന്‍ സ്‌പെഷല്‍ ട്രെയിന്‍ അടുത്ത മാസം മൂന്നു മുതല്‍ 26 വരെ എല്ലാ ചൊവ്വാഴ്ചകളിലും യശ്വന്തപുരത്ത് നിന്നും എറണാകുളം-യശ്വന്തപുരം സ്‌പെഷല്‍ ട്രെയിന്‍ അടുത്ത മാസം നാലു മുതല്‍ 27 വരെ എല്ലാ ബുധനാഴ്ചകളിലും എറണാകുളത്ത് നിന്നും യാത്ര പുറപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."