HOME
DETAILS
MAL
തോമസ് ചാണ്ടിയുടെ കൈയേറ്റം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യണം: സുധാകര്‍ റെഡ്ഡി
backup
September 23 2017 | 01:09 AM
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമിവിവാദം ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യണമെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടിയെടുക്കണം. അഴിമതി ഇടതുമുന്നണി വച്ചുപൊറുക്കില്ല. ഉചിതമായ നടപടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."