ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനം ഇന്ന് തുടങ്ങും
കൊച്ചി: റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് കൊച്ചിയില്‍ ആരംഭിക്കുന്ന ദക്ഷിണേഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സമ്മേളനം പൊതുനിലപാട് രൂപപ്പെടുത്തും.
റോഹിംഗ്യന്‍ വംശജരില്‍ ബഹുഭൂരിപക്ഷവും അഭയം തേടിയിരിക്കുന്ന ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികളാണ് രണ്ട് ദിവസങ്ങളിലായി ബോള്‍ഗാട്ടി പാലസില്‍ നടക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. റോഹിംഗ്യന്‍ വംശജര്‍ കൂടുതലായി അഭയം തേടിയിരിക്കുന്ന ബംഗ്ലാദേശില്‍ ഇവര്‍ക്ക് മാനുഷിക പരിഗണന നല്‍കുന്നുണ്ടെന്ന് സമ്മേളനത്തില്‍ പ്രതിനിധി പങ്കെടുക്കുന്ന ബംഗ്ലാദേശ് വ്യോമയാന മന്ത്രിയും ബംഗ്ലാദേശ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ചെയര്‍മാനുമായ റാഷദ് ബാന്‍മേനന്‍ വ്യക്തമാക്കി. ബംഗ്ലാദേശ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രതിനിധികളായി പങ്കെടുക്കുന്ന ഷഹീന്‍ റഹ്മാനും സാബ്രിന ഷംസാദും ഈ വിഷയത്തിലുള്ള നിലപാടുകള്‍ ഇന്ന് ചര്‍ച്ചയ്ക്കായി സമര്‍പ്പിക്കും.
റോഹിംഗ്യന്‍ അഭായര്‍ഥികളുടെ കാര്യം ഒരു മാനുഷിക പ്രശ്‌നമായി കാണണമെന്നാണ് സി.പി.എം നിലപാട്. പൗരത്വപ്രശ്‌നം ഉള്‍പ്പടെയുള്ളവ രണ്ടാമത്തെ കാര്യമാണെന്നും ഒന്നാമത് അവരെ മനുഷ്യരായി കണ്ടുകൊണ്ട് സഹായം ലഭ്യമാക്കുകയും അവര്‍ക്കെതിരായ അക്രമത്തിനെതിരേ നിലപാട് സ്വീകരിക്കുകയുമാണെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ 10.30 ന് സി.പി.എം ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. സി.പി.എമ്മിന്റെ ഏഴ് പൊളിറ്റ് ബ്യൂറോ അംഗങ്ങളും സി.പി.ഐ ദേശീയ ജനറല്‍സെക്രട്ടറി സുധാകര്‍ റെഡ്ഡി ഉള്‍പ്പടെ മൂന്ന് കേന്ദ്രനേതാക്കളും പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നേപ്പാള്‍ മുന്‍ധനമന്ത്രി സുരേന്ദ്രപ്രസാദ് പാണ്ഡെ കൊച്ചിയില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."