HOME
DETAILS
MAL
പെട്രോളിയം ഉല്പന്നങ്ങള്ക്ക് വാറ്റ് ഒഴിവാക്കണമെന്ന് ബി.ജെ.പി എം.പി
backup
September 23 2017 | 01:09 AM
ഭോപ്പാല്‍: പെട്രോളിനും ഡീസലിനും കുതിച്ചുയരുന്ന വില കണക്കിലെടുത്ത് മധ്യപ്രദേശില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വാറ്റ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന ബി.ജെ.പി നേതാവ് ബാബുലാല്‍ ഗൗര്‍ കേന്ദ്ര ധനകാര്യമന്ത്രലയത്തിന് കത്തെഴുതി. അയല്‍സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡല്‍ഹിയിലും മധ്യപ്രദേശിനേക്കാള്‍ കുറഞ്ഞ വിലയിലാണ് പെട്രോള്‍ വില്‍ക്കുന്നത്. ഇതുകാരണം സംസ്ഥാനത്ത് പെട്രോള്‍ ഉല്‍പ്പന്നങ്ങളുടെ വില്പനയിലും കാര്യമായ കുറവു സംഭവിച്ചിട്ടുണ്ട്. അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്നവര്‍ ഇവിടെ നിന്ന് പെട്രോളും ഡീസലും വാങ്ങിക്കുന്നില്ല. അതിനാല്‍ ഇത്തരം ഉല്പ്പന്നങ്ങളിന്മേലുള്ള മൂല്യ വര്‍ധിത നികുതിയെങ്കിലും അവസാനിപ്പിക്കണമെന്ന് ഗൗര്‍ കത്തില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."