പിതാവിനെ കാണാന്‍ ദാവൂദിന്റെ ഭാര്യ ഇന്ത്യയിലെത്തിയിരുന്നതായി വിവരം
താനെ: അധോലോക നായകന് ദാവൂദ് ഇബ്റാഹിമിന്റെ ഭാര്യ മെഹ്ജാബിന് ഷെയ്ഖ് കഴിഞ്ഞ വര്‍ഷം പിതാവിനെ കാണാനായി മുംബൈയില്‍ എത്തിയിരുന്നതായി ദാവൂദിന്റെ സഹോദരന് ഇഖ്ബാല്‍ കസ്കര്‍. റിയല്‍ എസ്റ്റേറ്റ് വ്യവസായികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തി 300 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പിടിയിലായ ഇഖ്ബാല്‍ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ദാവൂദ് ഇബ്റാഹിം ഇപ്പോഴും പാകിസ്താനിലുണ്ടെന്ന് കഴിഞ്ഞ ദിവസം കസ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ഭാര്യ മുംബൈയില്‍ എത്തിയിരുന്നതായ വിവരവും വെളിപ്പെടുത്തിയത്.
കുടുംബവുമായി മുംബൈയില്‍ കഴിയുന്ന പിതാവ് സലിം കശ്മിരിയെ കാണാനാണ് മെഹ്ജാബിന് എത്തിയത്. തുടര്‍ന്ന് അവര്‍ വളരെ പെട്ടെന്നു തന്നെ രാജ്യം വിട്ടതായും കസ്കര്‍ മൊഴി നല്കി.
ഫോണ്‍ ചോര്‍ത്തിയേക്കുമെന്ന് ഭയന്നാണ് ദാവൂദ് ഇന്ത്യയിലുള്ള തന്റെ അനുയായികളെ വിളിക്കാത്തതെന്ന് കസ്കര്‍ അറിയിച്ചു. മറ്റൊരു സഹോദരന് അനീസ് ഇബ്റാഹിമും പാകിസ്താനില്‍ ദാവൂദിനൊപ്പമാണ് കഴിയുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."