ഫോട്ടോ എടുക്കുന്നതിനിടെ ഉക്രൈന് അംബാസഡറുടെ ഫോണ്‍ മോഷ്ടിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ നാണംകെടുത്തി തലസ്ഥാന നഗരിയിലൊരു മോഷണം. ഇന്ത്യയിലെ ഉക്രൈന് അംബാസഡല് ഇഗോര്‍ പോളിഖാസിന്റെ മൊബൈല്‍ ഫോണ്‍ ആണ് മോഷ്ടാവ് തട്ടിയെടുത്തത്. സംഭവത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങിന് അദ്ദേഹം നേരിട്ട് പരാതി നല്കി. മോഷ്ടാക്കളെ ഉടന്‍ പിടികൂടാന്‍ ആഭ്യന്തര മന്ത്രി ഡല്‍ഹി പൊലിസ് കമ്മിഷണറോട് ആവശ്യപ്പെട്ടു.
ചെങ്കോട്ടക്കടുത്ത് വച്ച് മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുക്കുമ്പോഴായിരുന്നു ഒരാളെത്തി ഫോണ്‍ മോഷ്ടിച്ച് ഓടിയത്. ഇന്നലെ രാവിലെ 9.15നായിരുന്നു സംഭവം. തന്റെ ഫോണ്‍ മോഷ്ടിച്ചതിനു പിന്നില്‍ ഒരാള്‍ മാത്രമായിരുന്നുവെന്ന് ഇദ്ദേഹം പൊലിസിനെ അറിയിച്ചു. മൊബൈല്‍ ഫോണ്‍ കണ്ടെത്താനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലെ ഉക്രൈന് അംബാസഡറായി പോളിഖ നിയമിതനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."