അവശ്യമരുന്നുകളുടെ ചേരുവകള്‍ക്ക് ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കും
ന്യൂഡല്‍ഹി: അവശ്യമരുന്നുകളുടെ ഘടകപദാര്‍ഥങ്ങള്‍ക്ക് ചൈനയെ അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കാന്‍ നടപടിയെടുത്തിട്ടുണ്ടെന്ന് കേന്ദ്ര രാസവളം സഹമന്ത്രി മന്‍സൂഖ് മണ്ഡാവിയ രാജ്യസഭയെ അറിയിച്ചു.
ചില മരുന്നുകള്‍ക്ക് നല്കിക്കൊണ്ടിരുന്ന കസ്റ്റംസ് തീരുവ ഇളവ് പിന്‍വലിച്ചത് ചൈനയില്‍നിന്നുള്ള ഇറക്കുമതി കുറച്ചിട്ടുണ്ടെന്ന് എം.പി.വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയില്‍ അദ്ദേഹം വിശദീകരിച്ചു. കേരള സര്‍ക്കാര്‍ സംയുക്തസംരംഭമായി പരിഗണിക്കുമെന്ന നിലയില്‍ കേരളത്തില്‍ രണ്ടു പുതിയ റെയില്‍വേലൈനുകള്‍ 2016-17 ലെ റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയതായും വീരേന്ദ്രകുമാറിന്റെ ചോദ്യത്തിന് റെയില്‍വേ സഹമന്ത്രി രാജന് ഗൊഹെയ്ന്‍ അറിയിച്ചു.
23 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കണ്ണൂര്‍-മട്ടന്നൂര്‍, 236 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നഞ്ചന്‍കോട്- നിലമ്പൂര്‍ എന്നീ പുതിയ പാതകളുടെ നിര്‍മാണമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."