രാജ്യത്ത് ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ അടിച്ചേല്‍പ്പിക്കാന്‍ ആര്‍.എസ്.എസ് ശ്രമം: പിണറായി
ചെന്നൈ: സംഘ്പരിവാറിനെതിരേ രൂക്ഷ വിമര്‍ശനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍ എന്നിവ അടിച്ചേല്‍പ്പിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തമിഴ്‌നാട് വിടുതലൈ ചുരുതുകള്‍ കക്ഷി സംഘടിപ്പിച്ച സംസ്ഥാന സ്വയംഭരണാധികാര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഫെഡറലിസത്തെ തകര്‍ക്കാനാണ് ബി.ജെ.പി സര്‍ക്കാരിലൂടെ സംഘ്പരിവാര്‍ ശ്രമിക്കുന്നത്. അവരുടെ അജണ്ടയാണ് രാജ്യത്ത് അടിച്ചേല്‍പ്പിക്കുന്നത്. ഇത് ഇന്ത്യയെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തിലുള്ള പ്രവര്‍ത്തനം ചെറുത്തു തോല്‍പ്പിക്കാന്‍ മതേതര കക്ഷികളുടെ കൂട്ടായ്മ അനിവാര്യമാണെന്നും കേരള മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്ത സംസ്‌കാരവും വ്യത്യസ്ത മതങ്ങളുമെല്ലാമുള്ള ഇന്ത്യയില്‍ ഇതൊന്നും അംഗീകരിക്കാന്‍ സംഘ്പരിവാര്‍ തയാറാകുന്നില്ല. ഫെഡറലിസം എന്ന സങ്കല്‍പ്പത്തെ തകര്‍ക്കുകയും ആര്‍.എസ്.എസിന്റെ അജണ്ട കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്.
കോണ്‍ഗ്രസാണ് ആദ്യം ഫെഡറലിസത്തെ തകര്‍ക്കാന്‍ തുടങ്ങിയത്. പിന്നീട് ബി.ജെ.പി അത് ശക്തമാക്കുകയാണ് ചെയ്തതെന്നും പിണറായി വിജയന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."