HOME
DETAILS
MAL
100 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പുണ്ടായാല്‍ മത്സരത്തിനുണ്ടാകുമെന്ന് കമല്ഹാസന്
backup
September 23 2017 | 01:09 AM
ചെന്നൈ: അടുത്ത 100 ദിവസത്തിനുള്ളില്‍ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പു നടന്നാല്‍ മത്സര രംഗത്ത് താനും ഉണ്ടാകുമെന്ന് നടന് കമല്ഹാസന്. അണ്ണാ ഡി.എം.കെയുടെ നിലപാടിനോട് താല്പര്യമില്ല. നിര്‍ബന്ധിപ്പിച്ചു വിവാഹം കഴിപ്പിച്ച പെണ്‍കുട്ടിയുടെ അവസ്ഥയിലാണ് തമിഴ്നാട്ടിലെ ജനങ്ങളെന്നും ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കമല്ഹാസന് പറഞ്ഞു.
നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ ഉദ്ദേശമില്ല. എല്ലാ പാര്‍ട്ടികളുടെയും നേതാക്കളെയും കാണും. എന്നാല്‍ രാഷ്ട്രീയത്തില്‍ തനിച്ചു നില്‍ക്കുന്നതിനാണ് താല്പര്യമെന്ന് കമല്ഹാസന് പറഞ്ഞു.
രജനികാന്തുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്നു പറഞ്ഞ അദ്ദേഹം, ജനങ്ങള്‍ക്ക് താല്പര്യമുണ്ടെങ്കില് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമാണെന്നും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."