HOME
DETAILS

ശമ്പളം മുടങ്ങി; ബഹ്‌റൈനിലെ പ്രമുഖ കമ്പനി കരിമ്പട്ടികയില്‍ഉബൈദുല്ല റഹ് മാനി

  
backup
September 23 2017 | 01:09 AM

%e0%b4%b6%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b3%e0%b4%82-%e0%b4%ae%e0%b5%81%e0%b4%9f%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ac%e0%b4%b9%e0%b5%8d%e2%80%8c%e0%b4%b1%e0%b5%88%e0%b4%a8%e0%b4%bf


മനാമ: ബഹ്‌റൈനിലെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ജി.പി.സെഡിനെ തൊഴില്‍ മന്ത്രാലയം കരിമ്പട്ടികയില്‍പ്പെടുത്തി.
ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ഈ കമ്പനിക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാവില്ലെന്ന് തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സബാഹ് അല്‍ ദോസരി വ്യക്തമാക്കി.
തൊഴിലാളികള്‍ക്ക് വേതനം നല്‍കുന്നതില്‍ വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇന്ത്യന്‍ പ്രവാസികളടക്കമുള്ള 500 ലേറെ പേര്‍ ഈ കമ്പനിയില്‍ ജോലി ചെയ്തുവരുന്നുണ്ട്. തുച്ഛമായ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കണ്‍സ്ട്രക്ഷന്‍ തൊഴിലാളികള്‍ മുതല്‍ ഉയര്‍ന്ന തസ്തികയിലുള്ള എന്‍ജിനിയര്‍മാര്‍ വരെയുള്ളവര്‍ക്ക് മാസങ്ങളായി ശമ്പളം മുടങ്ങിക്കിടക്കുകയായിരുന്നു.
ഇതേത്തുടര്‍ന്ന് തൊഴിലാളികള്‍ തെരുവിലിറങ്ങുകയും ബഹ്‌റൈന്‍ തൊഴില്‍ മന്ത്രാലയത്തിലേക്ക് പ്രതിഷേധ പ്രകടനംനടത്തി പരാതി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മുഴുവന്‍ തൊഴിലാളികള്‍ക്കും നല്‍കാനാവശ്യമായ പണം കമ്പനിയുടെ പക്കിലില്ലെന്നും വൈകാതെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച, ആഞ്ഞടിച്ച് പ്രതിപക്ഷം; മറുപടിയില്ലാതെ സര്‍ക്കാര്‍

Kerala
  •  2 months ago
No Image

സഊദി അറേബ്യ: പ്രവാസി തൊഴിലാളികൾക്കുള്ള ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു

Saudi-arabia
  •  2 months ago
No Image

മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ റേഷന്‍ മസ്റ്ററിങ് സമയ പരിധി ഒരു മാസം നീട്ടി

Kerala
  •  2 months ago
No Image

ഖത്തറിൽ വാരാന്ത്യം വരെ മഴയ്ക്ക് സാധ്യത

qatar
  •  2 months ago
No Image

ദുബൈ; ഇ സ്കൂട്ടർ ഉപഭോക്താക്കൾക്ക് ബോധവൽക്കരണം

uae
  •  2 months ago
No Image

പുത്തൻ പ്രഢിയോടെ ഗ്ലോബൽ വില്ലേജ് 16ന് ആരംഭിക്കും

uae
  •  2 months ago
No Image

സഊദിയിൽ വൈദ്യുതി തടസ്സം; ഇലക്ട്രിസിറ്റി കമ്പനി 95 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകി

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-08-10-2024

PSC/UPSC
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് മുന്നറിയിപ്പുമായി ഗവർണറുടെ കത്ത്; എന്തോ ഒളിക്കുന്നുവെന്ന വിമർശനവും കത്തിൽ

Kerala
  •  2 months ago
No Image

43-ാമത് ഷാർജ രാജ്യാന്തര പുസ്‌തക മേള; നവംബർ 6 മുതൽ 17 വരെ

uae
  •  2 months ago