യു.എസ് യാത്രാവിലക്ക് നാളെ അവസാനിക്കും
വാഷിങ്ടണ്‍: ആറു മുസ്ലിം രാഷ്ട്രങ്ങളിലെ പൗരന്മാര്ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് നാളെ അവസാനിക്കാനിരിക്കെ പുതിയ ഉത്തരവിനുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. നേരത്തെ ഉപരോധം ഏര്പ്പെടുത്തിയവയ്ക്കു പുറമെ കൂടുതല്‍ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണു പുതിയ ഉത്തരവ് തയാറാകുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നിരോധന കാലയളവ് നിശ്ചയിക്കാതെയാണ് ആഭ്യന്തര സുരക്ഷാ വകുപ്പിനു കീഴില്‍ പുതിയ ഉത്തരവ് ഒരുങ്ങുന്നത്. ഏതു രാജ്യത്തെയും ഏതു സമയത്തും പട്ടികയില്‍നിന്നു പുറത്താക്കാനും ചേര്‍ക്കാനും കഴിയുന്ന തരത്തിലാകുമിത്. ജനുവരി 27നാണ് ഇറാന്, ലിബിയ, സോമാലിയ, സുദാന്‍, ഇറാഖ്, സിറിയ, യമന്‍ എന്നീ ഏഴ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്ക്ക് 90 ദിവസത്തേക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. മറ്റു അഭയാര്‍ഥികളെ 120 ദിവസത്തേക്കും വിലക്കിയിരുന്നു. എന്നാല്‍, വിവിധ സംസ്ഥാനങ്ങള്‍ നിയമയുദ്ധത്തിലൂടെ ഉത്തരവിനുമേല്‍ കോടതി സ്റ്റേ നേടിയെടുത്തു. പിന്നീട്, ഇറാഖിനെ പട്ടികയില്‍നിന്ന് ഒഴിവാക്കിയും ചെറിയ മാറ്റങ്ങള്‍ വരുത്തിയും പരിഷ്കരിച്ച യാത്രാവിലക്ക് നടപ്പാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."