HOME
DETAILS
MAL
മിശ്രവിവാഹിതരുടെ മക്കളെ പുതിയ വംശമായി പ്രഖ്യാപിക്കണം: കെ.എസ് ഭഗവാന്
backup
September 23 2017 | 01:09 AM
കണ്ണൂര്‍: മിശ്രവിവാഹിതരുടെ മക്കളെ പുതിയ വംശമായി പ്രഖ്യാപിക്കണമെന്നും മിശ്രവിവാഹത്തെ പ്രോല്‍സാഹിപ്പിക്കാന്‍ സര്‍ക്കാരും യുവാക്കളും തയാറാകണമെന്നും പ്രമുഖ കന്നഡ എഴുത്തുകാരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഡോ. കെ.എസ്. ഭഗവാന്. ഡി.വൈ.എഫ്. ഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്, കെ.കെ.രാഗേഷ് എം.പി, എം.എല്‍.എമാരായ ടി.വി.രാജേഷ്, എ.എന്‍.ഷംസീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, നാടക കലാകാരന് കരിവെള്ളൂര്‍ മുരളി, നടി രജിത മധു, എം.വി.നികേഷ് കുമാര്‍, ചിത്രകാരന് എബി എന്‍.ജോസഫ്, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എം.ഷാജര്‍, സെക്രട്ടറി വി.കെ.സനോജ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."