അലിന്റിന്റെ ആസ്ഥി 5000 കോടിക്ക് മുകളില്‍ കുണ്ടറ അലിന്റ് ഫാക്ടറി; അനധികൃത ഭൂമി
കൊല്ലം: കഴിഞ്ഞമാസം പുന:പ്രവര്‍ത്തനം ആരംഭിച്ച കുണ്ടറ അലിന്റ് ഫാക്ടറിയുടെ മറവില്‍ സര്‍ക്കാരിന്റെ 5000 കോടിക്ക് മുകളിലുള്ള കമ്പനിയുടെ മറ്റു വസ്തുവകകള്‍ സ്വന്തമാക്കാനെന്ന ആരോപണം വിവാദത്തില്‍. ഭൂമി മുഴുവനും സര്‍ക്കാരിന്റേതായതിനാല്‍ കമ്പനി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന വാദവും ഉയരുന്നുണ്ട്.
വര്‍ഷങ്ങളായി അടഞ്ഞുകിടന്ന അലിന്റ് ഫാക്ടറി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി കഴിഞ്ഞ ഓഗസ്റ്റ് 17ന് ആയിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ ഉദ്ഘാടനം നടന്നതല്ലാതെ,ഫാക്ടറിപ്രവര്‍ത്തനം തുടങ്ങിയതുമില്ല. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാരും സോമാലിയ ഗ്രൂപ്പും തമ്മിലുള്ള അനധികൃത ഭൂമി കച്ചവടമാണെന്ന ആരോപണം ശക്തമായത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രധാന കെട്ടിടവും ചുറ്റുമതിലിന്റെ കുറച്ചു ഭാഗവും പെയിന്റടിക്കുക മാത്രമായിരുന്നു. ആര്‍ക്കും ഇതുവരെ ജോലിയില്‍ പ്രവേശിക്കാനും കഴിഞ്ഞിട്ടില്ല. മുന്‍പ് ഇവിടെ ജോലി ചെയ്തിരുന്നവര്‍ക്കോ അവരുടെ ആശ്രിതര്‍ക്കോ പുതിയതായോ ആര്‍ക്കും ജോലിയും ലഭിച്ചിട്ടില്ല. ഫാക്ടറിയിലെ ഭൂരിഭാഗം കെട്ടിടങ്ങളും കാട് കയറിയ അവസ്ഥയിലാണ്.
സ്വകാര്യ സംരംഭകരായ സോമാലി ഗ്രൂപ്പുമായി ചേര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഫാക്ടറി വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നതിന് കരാറില്‍ ഏര്‍പ്പെട്ടത്. കരാര്‍ പ്രകാരം അലിന്റ് ഫാക്ടറിയുടെ നിയന്ത്രണത്തിലുള്ള കുണ്ടറയിലെ 60 ഏക്കര്‍ ഭൂമി കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ഫാക്ടറികളും ഏക്കറുകണക്കിന് ഭൂമിയും സ്വകാര്യ സംരംഭകരുടെ കൈയില്‍ വന്നു ചേരുമെന്നതാണ് അവസ്ഥ. ഫാക്ടറിക്ക് ഹൈദരാബാദില്‍ കണ്ണായ സ്ഥലത്ത് 100 ഏക്കര്‍ ഭൂമിയും പ്ലാന്റും ഉണ്ട്. കൂടാതെ മുംബൈയിലെ നരിമാന്‍ പോയിന്റില്‍ 1440 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം, ഒഡീഷയിലെ ഹിരാകുഡില്‍ 16 ഏക്കര്‍ സ്ഥലം, മാന്നാറില്‍ 43 ഏക്കര്‍ ഭൂമിയും ഫാക്ടറിയും, കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തോട് ചേര്‍ന്ന് 31 സെന്റ് സ്ഥലം, തിരുവനന്തപും വിളപ്പില്‍ശാലയില്‍ മൂന്നര ഏക്കര്‍ ഭൂമിയും ഫാക്ടറിയും വഴുതക്കാട് 21 സെന്റ് സ്ഥലവും കോര്‍പ്പറേറ്റ് ഓഫീസും അലിന്റിന് സ്വന്തമായിട്ടുണ്ട്. കുണ്ടറയിലെ പ്രധാന ഫാക്ടറി വീണ്ടും തുറന്നു പ്രവര്‍ത്തിപ്പിക്കാന്നെന്ന പേരില്‍ 5000 കോടിക്ക് മുകളില്‍ വരുന്ന മറ്റു സ്വത്തുക്കള്‍ സ്വകാര്യ സംഭരകര്‍ക്ക് വന്നുചേരുമെന്നതാണ് വിവാദത്തിലേക്ക് നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."