ഡി സിനിമാസ്: ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്
തൃശൂര്‍: നടന് ദിലീപിന്റെ ചാലക്കുടിയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ കൈയേറ്റ ഭൂമിയിലല്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. തൃശൂര്‍ വിജിലന്‍സ് ഡിവൈ.എസ്.പിയാണ് റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഭൂമി കൈയേറിയാണ് ചാലക്കുടിയില്‍ ഡി സിനിമാസ് നിര്‍മിച്ചതെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയത്.
ഈ വിഷയത്തില്‍ മുന്‍ കലക്ടര്‍ എം.എസ്.ജയയുടെ നടപടികള്‍ നിയമപരമായിരുന്നുവെന്നും വിജിലന്‍സ് വ്യക്തമാക്കി. റവന്യൂ രേഖകള്‍ പരിശോധിച്ചതിനുശേഷമാണ് മുന്‍ കലക്ടര്‍ അപാകതയില്ലെന്ന് കണ്ടെത്തി അനുകൂല നിലപാടെടുത്തത്. കേസ് വിജിലന്‍സ് കോടതി 27ന് വീണ്ടും പരിഗണിക്കും. ഭൂമി കൈയേറിയിട്ടുണ്ടെന്ന പരാതിയില്‍ നേരത്തെ റവന്യൂ മന്ത്രിയുടെ നിര്‍ദേശ പ്രകാരം അളന്നപ്പോഴും കൈയേറ്റം നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഈ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ക്ക് കലക്ടര്‍ കൈമാറിയിരുന്നു. അതേ സമയം ദേവസ്വം ഭൂമി കൈയേറിയെന്ന കേസില്‍ ഹിയറിങ് തുടരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."