മദ്യനയം: മത - സാംസ്‌കാരിക നേതാക്കളുടെ വിശാല ഐക്യം രൂപീകരിക്കും
മലപ്പുറം: ഇടത് സര്‍ക്കാര്‍ നടപ്പിലാക്കിയ വികലമായ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി വി.എം സുധീരന്‍ നയിക്കുന്ന സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പടിക്കല്‍ 26ന് നടക്കുന്ന സത്യഗ്രഹവും മറ്റ് സമര പരിപാടികളും വിജയിപ്പിക്കാന്‍ ലഹരി നിര്‍മാര്‍ജന സമിതി തീരുമാനിച്ചു. സമരപരിപാടികളുടെ വിജയത്തിനായി മത - സാംസ്‌കാരിക സംഘടനാ നേതാക്കളുടെ വിശാല ഐക്യം രൂപപ്പെടുത്തുന്നതിന് പിന്തുണ തേടി മലബാറിലെ മത നേതാക്കളെ സന്ദര്‍ശിച്ച ലഹരി നിര്‍മാര്‍ജന സമിതിയിലെ ഒ.കെ കുഞ്ഞിക്കോമു മാസ്റ്റര്‍, പി.എം.കെ കാഞ്ഞിയൂര്‍, പി.പി.എ അസീസ് എന്നിവര്‍ക്ക് നേതാക്കള്‍ പരിപൂര്‍ണ സഹകരണവും പിന്തുണയും ഉറപ്പ് നല്‍കിയെന്നും ഭാരവാഹികള്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ (സമസ്ത), അബ്ദുല്ലക്കോയ മദനി,ഹുസൈന്‍ മടവൂര്‍ (മുജാഹിദ്), കുഞ്ഞിമുഹമ്മദ് പറപ്പൂര്‍ (വിസ്ഡം), എം.എ അബ്ദുല്‍ അസീസ് (ജമാഅത്തെ ഇസ്‌ലാമി), കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ (മുസ്‌ലിം ജമാഅത്ത്),ഫസല്‍ ഗഫൂര്‍ (എം.ഇ.എസ്), ഉണ്ണീന്‍ ഹാജി (എം.എസ്.എസ്), നജീബ് മൗലവി (സംസ്ഥാന) തുടങ്ങിയ നേതാക്കളെയാണ് സമിതി ഭാരവാഹികള്‍ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."