HOME
DETAILS
MAL
പ്രണാവ്- സിക്കി സഖ്യം സെമിയില്‍
backup
September 23 2017 | 02:09 AM
ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണിലെ ഇന്ത്യന്‍ പ്രതീക്ഷകള്‍ മിക്‌സഡ് ഡബിള്‍സ് സഖ്യം പ്രണാവ് ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി സഖ്യത്തിലൊതുങ്ങി. ഇരുവരും ചേര്‍ന്ന സഖ്യം സെമിയിലേക്ക് മുന്നേറി. പുരുഷ സിംഗിള്‍സില്‍ കെ ശ്രീകാന്തും മലയാളി താരം പ്രണോയിയും ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടു. പ്രണാവ്- സിക്കി സഖ്യം കൊറിയന്‍ സഖ്യമായ സ്വെങ് ജ സിയോ- കിം ഹ ന സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. സ്‌കോര്‍: 21-18, 9-21, 21-19. ശ്രീകാന്ത് ലോക ചാംപ്യന്‍ വിക്ടര്‍ അക്‌സല്‍സനോട് പരാജയപ്പെട്ടു. സ്‌കോര്‍: 17-21, 17-21. പ്രണോയ് ചൈനയുടെ ഷി യുഖിയോട് പരാജയമേറ്റ് വാങ്ങി. സ്‌കോര്‍: 15-21, 14-21.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."