നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേക്ക് സി.പി.എം പാരവച്ചതായി പി.സി തോമസ്
വേങ്ങര: നിലമ്പൂര്‍ -നഞ്ചന്‍കോട് റെയില്‍വേ പാതക്ക് സി.പി.എം നേതാക്കളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും പാരവച്ചെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസ്. ആവശ്യമായ ഫണ്ട് അനുവദിക്കുന്നതിനു പകരം വിശദപഠനം നടത്താന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ പ്രവര്‍ത്തനം തടസപ്പെടുത്തിയതായും ആരോപിച്ചു.
സി.പി.എമ്മിന് മലപ്പുറം, വയനാട് ജില്ലകളിലെ വികസനത്തേക്കാളുപരി മറ്റു വടക്കന്‍ ജില്ലകളിലെ റെയില്‍വേ വികസനത്തോടായിരുന്നു താല്‍പര്യം. എന്‍.ഡി.എ വേങ്ങര മണ്ഡലം സ്ഥാനാര്‍ഥി കെ ജനചന്ദ്രന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ അധ്യക്ഷനായി. ജെ.എസ്.എസ് സംസ്ഥാന പ്രസിഡന്റ് രാജന്‍ ബാബു, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, എന്‍ ശിവരാജന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."