HOME
DETAILS
MAL
സ്വകാര്യ ബസ് പോസ്റ്റ് ഇടിച്ചു തകര്‍ത്തു
backup
August 12 2016 | 20:08 PM
തളിപ്പറമ്പ്: ദേശീയപാത കുപ്പം മരത്തക്കാട്ട് വളവില്‍ നിയന്ത്രണം വിട്ട സ്വകാര്യബസ് ഹൈടെന്‍ഷന്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകര്‍ത്തു.
ഇന്നലെ രാവിലെ 6.55ഓടെ കാസര്‍കോട് നിന്നു തൃശൂരിലേക്ക് പോവുകയായിരുന്ന ഗീത ബസാണ് അപകടത്തില്‍പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി ഓഫായതിനാല്‍ വന്‍ അപകടം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."