HOME
DETAILS
MAL
പത്തുലക്ഷം രൂപയുടെ പുകയില ഉല്പന്നങ്ങള് പിടികൂടി
backup
September 23 2017 | 04:09 AM
ഗൂഡല്ലൂര്‍: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പത്തുലക്ഷം രൂപ വിലയുള്ള ഒന്നര ടണ്‍ നിരോധിത പുകയില ഉല്പന്നങ്ങള് ഗൂഡല്ലൂര്‍ പൊലിസ് പിടികൂടി.
രഹസ്യവിവരത്തെ തുടര്‍ന്ന് പൊലിസ് നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉല്പന്നങ്ങള് പിടികൂടിയത്.
സംഭവത്തില്‍ മണ്ണാര്‍ക്കാട് സ്വദേശികളായ ആസിഫ് (38), ഫാസില്‍(28), അബ്ദുല്‍അസീസ് (30) എന്നിവരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. മിനിലോറിയില്‍ നിന്ന് 38 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഗുഡ്ക, പാന്‍പരാഗ് തുടങ്ങിയവയാണ് പിടികൂടിയത്.
ഗൂഡല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശക്തിവേല്‍, കോണ്‍സ്റ്റബിള്‍ മണികണ്ഠന് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."