കഴുകനും കാക്കയും കുഞ്ഞാറ്റക്കുരുവികളും വംശനാശത്തിന്റെ വക്കില്‍
കാട്ടിക്കുളം: തെക്കെ ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരവും, പ്രകൃതിരമണീയവുമായ വനമേഖല, ജൈവവൈവിധ്യത്തിന്റെ കലവറ എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് പ്രകൃതി സ്‌നേഹികളും ഈ മേഖലയില പ്രവര്‍ത്തിക്കുന്നവരും വയനാടിന് ചാര്‍ത്തി നല്‍കിയ പട്ടം.
എന്നാല്‍ ദീര്‍ഘവീക്ഷണം ഇല്ലാത്ത ഇടപെടലിന്റെ ഭാഗമായി തേക്ക്, യൂക്കാലി, അക്ക്വേഷ്യ തോട്ടങ്ങള്‍ വനത്തിനുള്ളില്‍ തളിര്‍ത്ത് വളര്‍ന്നതോടെ ഈ വിശേഷണങ്ങള്‍ക്ക് മങ്ങലേറ്റ് തുടങ്ങി.
സ്വാഭാവിക വനത്തിന്റെ ശോഷണത്തില്‍ കാലാവസ്ഥയും തകിടം മറിഞ്ഞു. വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥയും തകര്‍ന്നു. അതിനൊപ്പം കര്‍ഷകരുടെ അശാസ്ത്രീയമായി അമിത രാസവള കീടനാശിനി പ്രയോഗം കൂടിയായതോടെ ഒട്ടനവധി പക്ഷി മൃഗങ്ങള്‍ക്ക് വംശനാശം വന്നു.
കാട്ടുപന്നിയുടെ വംശവര്‍ധന നിയന്ത്രിച്ചിരുന്ന കുറുക്കനും ഇതിനിടെ ഇല്ലാതായി. കഴുകനും, കാക്കയും, കുഞ്ഞാറ്റക്കുരുവികളും വംശനാശത്തിന്റെ വക്കിലുമെത്തി.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ വയനാടന്‍ വനമേഖലയുടെ വെളിച്ചമായിരുന്ന ലക്ഷക്കണക്കിന് വരുന്ന മിന്നാമിനുങ്ങുകളും കാലയവനികക്കുള്ളില്‍ മറഞ്ഞു.
ഇതിനൊക്കെ പുറമെയാണ് വനത്തെ പൂര്‍ണ്ണമായും വിഴുങ്ങാന്‍ കഴിയുന്ന സെന്നകാസിയ സ്‌പെക്റ്റബിലിസ്(രാക്ഷസക്കൊന്ന, മഞ്ഞകൊന്നയുടെ കുടുംബം) എന്ന അധിനിവേശ സസ്യത്തിന്റെ വ്യാപനം. സ്വാഭാവിക വനത്തെ കൊന്ന് പടര്‍ന്നുപിടിക്കുകയാണ് ഈ രാക്ഷസച്ചെടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."