വിദ്യാഭ്യാസ വായ്പയെടുത്തവരുടെ കണ്‍വന്‍ഷന്‍ നാളെ
മാനന്തവാടി: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പാ തിരിച്ചടവു പദ്ധതിയില്‍ സംസ്ഥാന സഹകരണ ബാങ്കിനെയും ഉള്‍പ്പെടുത്തണമെന്ന് എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയില്‍ സംസ്ഥാന സഹകരണ ബാങ്കുകളും ഉള്‍പ്പെട്ടിരുന്നെങ്കിലും ഇപ്പോള്‍ പുറത്തു വന്ന ബാങ്കുകളുടെ ലിസ്റ്റില്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ പേരു കാണാനില്ല.
അതുകൊണ്ടു തന്നെ ഈ ബാങ്കില്‍ നിന്നും വായ്പയെടുത്ത കുട്ടികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണ്. സഹായ പദ്ധതിയിലേക്ക് 31 നകം അപേക്ഷ നല്‍കണം.
വരുമാന സര്‍ട്ടിഫിക്കറ്റ്, എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഗസറ്റഡ് ഓഫിസറുടെ സാക്ഷ്യപത്രം എന്നിവ സഹിതമാണ ് അപേക്ഷ നല്‍കേണ്ടത്.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായ പദ്ധതിയില്‍ സംസ്ഥാന സഹകരണ ബാങ്കിനെയും ഉള്‍പ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ഞായറാഴ്ച രാവിലെ 11 നു കല്‍പ്പറ്റ എം.ജി.ടി ഹാളില്‍ എജ്യുക്കേഷന്‍ ലോണ്‍ ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ കണ്‍വന്‍ഷന്‍ നടത്തും. വിവരങ്ങള്‍ക്ക് 9446256876
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."