അണക്കെട്ടുകള്‍ ജല സമൃദ്ധം; നീലഗിരിയില്‍ വൈദ്യുതി നിലക്കില്ല
ഗൂഡല്ലൂര്‍: തുടര്‍ച്ചയായി മഴ ലഭിച്ചതോടെ നീലഗിരി ജില്ലയിലെ അണക്കെട്ടുകള്‍ ജല സമൃദ്ധമായി.
വൈദ്യുതി ഉല്‍പാദനം നടക്കുന്ന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
ഇതോടെ ഇത്തവണ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ജനം.
12-ഓളം വൈദ്യുതി നിലയങ്ങളാണ് നീലഗിരി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്.
833.65 മെഗാവാട്ട് വൈദ്യുതിയും ഉല്‍പാദിപ്പിക്കുന്നുണ്ട്.
ജില്ലയില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി ആഭ്യന്തര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നതോടൊപ്പം മറ്റു സംസ്ഥാനങ്ങള്‍ക്ക് വില്‍പനയും നടത്തുന്നുണ്ട്.
കഴിഞ്ഞ ഒരാഴ്ചയോളമായി ശക്തമായി പെയ്ത മഴയില്‍ സംഭരണ ശേഷിയുടെ 90 ശതമാനത്തിലധികം ജലം അണക്കെട്ടുകളിലെത്തിയിട്ടുണ്ട്.
ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ് ബ്രാക്കറ്റില്‍ സംഭരണശേഷി പൈക്കാറ (100) 94.5, ചാണ്ടി നല്ല (49) 44, ഗ്ലന്‍ മോര്‍ഗന്‍ (33) 32, മായാല്‍ (17)15, മുക്കൂര്‍ത്തി (18) 15, അപ്പര്‍ഭവാനി (210) 163, പര്‍സണ്‍വേലി (58) 52, പോത്തി മന്ത്( 130) 112, അവലാഞ്ചി (171) 115, എമറാള്‍ഡ് (184) 114, കുന്താ ( 89) 89, കെദ്ദ(156) 156, എമറാള്‍ഡ് 174 എന്നിങ്ങനെയാണ് അണകളിലെ ഇപ്പോഴത്തെ ജലനിരപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."