കാടിനെ കാര്‍ന്ന് തിന്ന് മഹാഗണിയും
വനത്തെ വ്യവസായ വല്‍ക്കരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണം ആണ് സ്വഭാവിക വനവല്‍ക്കരണത്തിന്റെ മറവില്‍ മഹാഗണി വച്ചുപിടിപ്പിക്കുന്നത്.
നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാത്രം അഞ്ചുലക്ഷം മഹാഗണികളാണ് ഇത്തരത്തില്‍ നട്ടത്. ഭീമാകാരമായി വളരുന്നതും വേരുകള്‍ മണ്ണിനു മുകളില്‍ വള്ളിക്കെട്ടുപോലെ വളര്‍ന്ന് അതില്‍നിന്നും നൂറ് കണക്കായി മരങ്ങള്‍ വളരുന്നതുമാണ് മഹാഗണി. മാങ്ങയോളം വലുപ്പത്തിലുണ്ടാകുന്ന ഇതിന്റെ കായ മൂത്ത് പൊട്ടി രണ്ടുകിലോമീറ്റര്‍ വരെ കാറ്റില്‍ പറന്ന് നൂറുകണക്കിന് മരങ്ങള്‍ക്ക് വിത്താകും.
മരം മുറിച്ചുവിറ്റാല്‍ നല്ല വില കിട്ടുമെന്നതാണ് വനംവകുപ്പ് ഈ മരത്തെ പ്രോത്സാഹിപ്പിക്കാന്‍ കാരണമെന്നാണ് ആളുകള്‍ക്കിടയിലുള്ള സംസാരം. മഹാഗണി വനത്തില്‍ നടരുതെന്ന് തിരുനെല്ലി പഞ്ചായത്ത് ബയോഡൈവേഴ്‌സിറ്റി മാനേജിങ് കമ്മിറ്റി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. വയനാട്ടിലെ മുഴുവന്‍ ബി.എം.സികളുടെയും തൃതല പഞ്ചായത്ത് പ്രസിഡന്റുമാരുടെയും സ്വാമിനാഥന്‍ ഫൗണ്ടേഷന്റെയും സംയുക്ത യോഗത്തില്‍ മഹാഗണി, തേക്ക്, യൂക്കാലി, അക്ക്വേഷ്യ മരങ്ങള്‍ മുറിച്ചുമാറ്റി സ്വാഭാവികവനവല്‍ക്കരണത്തിലൂടെ വയനാടിനെ രക്ഷിക്കണം എന്ന് പ്രമേയവും പാസാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും വനംവകുപ്പ് വകവെക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."