ദുരൂഹ മരണം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് എം.പി
കുട്ടനാട്:തകഴി പഞ്ചായത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മധു കറുകത്രയുടേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായ തുരുത്തിമാലില്‍ വര്‍ഗ്ഗീസ് ഓൗസേപ്പിന്റേയും വീടുകളില്‍ കൊടിക്കുന്നില്‍ സുരേഷ് എം പി സന്ദര്‍ശനം നടത്തി. ഇരുവരുടേയും ബന്ധുക്കളുമായി സംസാരിച്ച എം പി ആലപ്പുഴ ജില്ലാ പോലീസ് സൂപ്രസ്ഥ് സുരേന്ദ്രനുമായി ഫോണില്‍ സംസാരിക്കുകയും ഇരു സംഭവങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി കുറ്റാളികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ അന്വേഷണത്തിനായി രൂപീകരിക്കുമെന്ന് അദ്ദേഹം എം പി ക്ക് ഉറപ്പ് നല്കി. അധോലോക പ്രവര്‍ത്തനങ്ങളും ഗുണ്ടായിസവും ജില്ലയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നതിന്റെ ഉദാഹരണങ്ങളാണ് ഈ സംഭവങ്ങളെന്ന് എം.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."