കെ.വി.എമ്മിലെ സമരം ഒത്തുതീര്‍പ്പാക്കണം: കേരള ജനപക്ഷം
ആലപ്പുഴ: ഒരുമാസം പിന്നിട്ട ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്‌സസ് സമരം ഒത്തുതീര്‍പ്പാക്കണമെന്ന് കേരള ജനപക്ഷം ആവശ്യപ്പെട്ടു.
തൊഴിലുറപ്പിനും ന്യായമായ പ്രഖ്യാപിത തൊഴില്‍ വേതനത്തിനും തൊഴില്‍ സംരക്ഷണത്തിനുംവേണ്ടി നടത്തുന്ന സമരം രമ്യമായി പരിഹരിച്ച് അവസാനിപ്പിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം. നരസിംഹപുരം ഓഡിറ്റോറിയത്തില്‍ കൂടിയ നേതൃയോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയര്‍മാന്‍ എസ്.ഭാസ്‌ക്കരന്‍പിള്ള, കര്‍ഷകജനപക്ഷം സംസ്ഥാന പ്രസിഡന്റ് ആന്റണി കരിപ്പാശേരി, ഇ.ഷാബ്ദ്ദീന്‍, ജോര്‍ജ് തോമസ് ഞാറക്കാട്ടില്‍, ടി.എക്‌സ്.ജെയിംസ്, കുഞ്ഞുമോള്‍ രാജാ, ബെന്‍സി വര്‍ഗീസ്, കെ.സി.ആല്‍ബി, ജോഷി പരുത്തിക്കല്‍, ജോ നെടുങ്ങാട്, ഡോ.കെ.എസ്.കൃപാലിനി, മൈഥിലി പത്മനാഭന്‍, വിഷ്ണു എസ്.നായര്‍, അജോ ജോണ്‍ സക്കറിയ, എം.എ. ചാക്കോ, അജേഷ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.
ശക്തമായ കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരവും അടുത്ത കൃഷിയ്ക്കാവശ്യമായ സഹായവും നല്‍കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. നെല്ലിന്റെ സംഭരണവില കിലോഗ്രാമിന് 25 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും, സിവില്‍ സപ്ലൈസ് നെല്ല് സംഭരിക്കുമ്പോള്‍ നിശ്ചയിച്ചിരിക്കുന്ന കൈകാര്യ ചെലവിന്റെ തുക അപര്യാപ്തമാണെന്നും കൈകാര്യചെലവ് പൂര്‍ണ്ണമായും സിവില്‍ സപ്ലൈസ് ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ ദുരൂഹ മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ശക്തമായ അന്വേഷണം നടത്തണം. ഏഷ്യാനെറ്റ് വാര്‍ത്താ ചാനലിനുനേരെയുണ്ടായ ആക്രമണത്തെ യോഗം അപലപിച്ചു. ഇത് മാധ്യമപ്രവര്‍ത്തന സ്വാതന്ത്ര്യത്തിനുമേലുള്ള കയ്യേറ്റമാണെന്ന് യോഗം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."