വികസനരംഗത്ത് കണ്ണൂരിനു സുവര്‍ണകാലം: കലക്ടര്‍
കണ്ണൂര്‍: വികസനരംഗത്ത് കണ്ണൂരിന് ഇനി സുവര്‍ണ കാലമായിരിക്കുമെന്നു കലക്ടര്‍ പി ബാലകിരണ്‍. ജില്ലാ പഞ്ചായത്തിന്റെ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ക്കു മാത്രം 1000 കോടി രൂപയാണു കണ്ണൂരിനു ലഭിച്ചത്. 600 കോടി വിനിയോഗിച്ചാല്‍ തന്നെ ജില്ലയുടെ മുഖച്ഛായ മാറും. പുതിയ ചുമതലയില്‍ പ്രവേശിച്ചാല്‍ കണ്ണൂരില്‍ നിന്നുള്ള പദ്ധതികള്‍ക്കു പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തിന്റെ ഉപഹാരം അദ്ദേഹം കലക്ടര്‍ക്കു സമ്മാനിച്ചു. മത്സ്യഫെഡിന്റെ ഉപഹാരം അസി. മാനേജര്‍ ഗംഗാധരന് കല്ല്യാട്ട് നല്കി. വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന്മാരായ വി.കെ സുരേഷ് ബാബു, കെ.പി ജയബാലന്‍, അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, ജോയ് കൊന്നയ്ക്കല്‍, സെക്രട്ടറി എം.കെ ശ്രീജിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."