HOME
DETAILS
MAL
സമൂഹമാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം: മൂന്നുപേര്‍ അറസ്റ്റില്‍
backup
September 23 2017 | 05:09 AM
ഉരുവച്ചാല്‍: സമൂഹമാധ്യമം വഴി കഴിഞ്ഞദിവസം തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. തലശേരി എരഞ്ഞോളിയിലെ ഷാലി(22)നെയും രണ്ടു വിദ്യാര്‍ഥികളെയുമാണ് മട്ടന്നൂര്‍ പൊലിസ് അറസ്റ്റ് ചെയ്തത്. ഗ്രൂപ്പ് അഡ്മിന് ഇരിങ്ങാലക്കുടയിലെ ബാര്‍ബര്‍ ഷോപ്പ് തൊഴിലാളിയായ പി.കെ രതീഷി(42)നോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മട്ടന്നൂര്‍ ഗവ. പോളി ടെക്നിക്കിന്റെ പേരിലുള്ള ഗ്രൂപ്പിന്റെ അഡ്മിന് എങ്ങനെയാണ് ഇരിങ്ങാലക്കുട സ്വദേശിയായതെന്നും പൊലിസ് അന്വേഷിക്കുന്നുണ്ട്. നെല്ലൂന്നിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചെന്ന വ്യാജ്യ സന്ദേശമായിരുന്നു ഈ ഗ്രൂപ്പ് വഴി പ്രചരിച്ചത്. ആര്.എസ്.എസ് പ്രവര്‍ത്തകനായിരുന്നു മരിച്ചതെന്നും നാളെ ഹര്ത്താലാണെന്നുമായിരുന്നു സന്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."