HOME
DETAILS

അപകട ഭീഷണിയുള്ള ജലാശയങ്ങള്‍ക്കു സുരക്ഷാ വേലി നിര്‍മിക്കാന്‍ പദ്ധതിയില്ല

  
backup
September 23 2017 | 05:09 AM

%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f-%e0%b4%ad%e0%b5%80%e0%b4%b7%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%9c%e0%b4%b2%e0%b4%be%e0%b4%b6%e0%b4%af%e0%b4%99%e0%b5%8d%e0%b4%99

 

കാസര്‍കോട്: ജില്ലയിലെ ജലാശയങ്ങളില്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥകളായിട്ടും ജനങള്‍ക്ക് ഏറെ ഭീഷണികളുള്ള പ്രദേശങ്ങളില്‍ സുരക്ഷാ വേലി നിര്‍മിക്കാന്‍ പദ്ധതിയില്ല. ഓഗസ്റ്റ് മൂന്നു മുതല്‍ ഇന്നലെ വരെ ജില്ലയില്‍ പുഴയിലും കുളത്തിലും വാട്ടര്‍ ടാങ്കിലും കിണറിലും മുങ്ങി മരിച്ചതു പതിനേഴു പേരാണ്. ആറു കുട്ടികളും മൂന്നു വിദ്യാര്‍ഥികളും എട്ടു മുതിര്‍ന്നവരുമാണു വിവിധ പ്രദേശങ്ങളിലായി മുങ്ങി മരിച്ചത്.
അതേ സമയം ജന സാന്ദ്രത കൂടുതലുള്ള പുഴയോരങ്ങളിലും സംരക്ഷണ ഭിത്തികളില്ലാത്ത പൊതു കുളങ്ങള്‍ക്കും മറ്റും സുരക്ഷാ വേലി നിര്‍മിക്കണമെന്ന ആവശ്യമാണ് ഇത്തരം പ്രദേശങ്ങളിലെ ജനം അധികൃതരോട് ആവശ്യപ്പെടുന്നത്. എന്നാല്‍, ഇത്തരം പദ്ധതികള്‍ക്കൊന്നും വിനിയോഗിക്കാനുള്ള ഫണ്ടുകള്‍ തങ്ങളുടെ കൈവശം ഇല്ലെന്നും അപകടങ്ങള്‍ നടക്കുന്ന ജലാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്കാണ് ഇതിന്റെ ഉത്തരാവാദിത്വമെന്നും ജില്ലാ ദുരന്ത നിവാരണ സമിതി ഓഫിസര്‍ പറയുന്നു. കടലുള്ള ഭാഗത്ത് ഇത്തരം പ്രശ്ങ്ങള്‍ ഉണ്ടായാല്‍ ഹാര്‍ബര്‍ വിഭാഗമാണ് ഇതിനു പരിഹാരം കാണേണ്ടത്. അതു പോലെയാണു തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തരം കാര്യങ്ങളില്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
194/2005 ആയി കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പ്രകാരം ദുരന്ത നിവാരണ സമിതിക്കു പണം ചെലവഴിക്കുന്നതിന് പ്രത്യേക മാനദണ്ഡങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ജലാശയങ്ങളുള്ള ഭാഗത്തും മറ്റുമായി പാത നിര്‍മിക്കല്‍, നടപ്പാത നിര്‍മിക്കല്‍ എന്നിവക്കു പത്തു ലക്ഷം രൂപ വരെ ചെലവഴിക്കാം. എന്നാല്‍ അപകട ഭീഷണിയുള്ള ജലാശയങ്ങള്‍ക്കു സമീപം സുരക്ഷാ വേലികള്‍ നിര്‍മിക്കാനുള്ള പണം ചെലവഴിക്കാന്‍ യാതൊരു വിധ നിയമവും ഇല്ലെന്നു ഓഫിസര്‍ പറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഫണ്ടുകള്‍ കണ്ടെത്തുകയോ പ്രത്യേക പാക്കേജുകളില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങുകയോ ചെയ്യണം. ഇത്തരം സാഹചര്യത്തില്‍ അപകട ഭീതിയുള്ള ജലാശയങ്ങളെ പറ്റി ജില്ലാ കലക്ടര്‍ക്ക് പ്രത്യേക അനുമതികള്‍ നല്‍കാനുള്ള അധികാരമുണ്ടെന്നും ദുരന്ത നിവാരണ ഓഫിസില്‍ നിന്നും പറഞ്ഞു. അതേ സമയം രണ്ടു പേര്‍ വീണു മരിച്ച ചേരൂര്‍ പുഴയോരം അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശമാണെന്നതില്‍ തര്‍ക്കമില്ലെന്നു ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിനാ സലിം പറഞ്ഞു. എന്നാല്‍ പുഴയോരം വരെയുള്ള സ്ഥലങ്ങള്‍ പൊതു സ്ഥലമല്ലെങ്കിലും ജനങ്ങളുടെ സുരക്ഷക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെങ്കില്‍ തന്നെ ഇതിനു പ്രത്യേക ഫണ്ടുകള്‍ ഇല്ല.
ഈ വര്‍ഷത്തെ പദ്ധതി ഫണ്ടുകള്‍ മാറ്റി വച്ചതോടെ പുഴയോരത്ത് സുരക്ഷാ വേലികള്‍ നിര്‍മിക്കാനുള്ള ഫണ്ടുകള്‍ ഇല്ല. എങ്കിലും ഇതിന്റെ തുടക്കമെന്ന നിലയില്‍ രണ്ടു ലക്ഷം രൂപ മാറ്റി വച്ചതായി ഇവര്‍ പറയുന്നു.
അതേ സമയം ജനങ്ങള്‍ ഏറെ തിങ്ങി പാര്‍ക്കുന്ന ചേരൂര്‍ പുഴയോരത്ത് സുരക്ഷാ വേലി നിര്‍മിക്കണമെങ്കില്‍ ലക്ഷങ്ങളുടെ പദ്ധതി തന്നെ തയാറാക്കേണ്ടി വരും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  11 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  11 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  11 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  11 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago