HOME
DETAILS

വന്യജീവി വാരാഘോഷം ഒക്‌ടോബര്‍ രണ്ടു മുതല്‍

  
backup
September 23 2017 | 05:09 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%92%e0%b4%95%e0%b5%8d%e2%80%8c%e0%b4%9f%e0%b5%8b

 

തൃശൂര്‍: ഒക്‌ടോബര്‍ രണ്ടു മുതല്‍ എട്ടു വരെ ആചരിക്കുന്ന വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വന്യജീവി സംരക്ഷണ സന്ദേശം പ്രചരിപ്പിക്കുന്നതിനും അവബോധം വളര്‍ത്തുന്നതിനും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ജില്ലാതല മത്സരങ്ങളും, എട്ടിന് സംസ്ഥാനതല മത്സരങ്ങളും നടത്തും. ഗവ.മോഡല്‍ ബോയ്‌സ് ഹൈസ്‌കൂളാണ് ജില്ലാ മത്സര വേദി.
ഒക്‌ടോബര്‍ രണ്ടിന് രാവിലെ 8.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിദ്യാര്‍ഥികള്‍ക്കായി പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, ഉപന്യാസം, പ്രസംഗം, പെന്‍സില്‍ ഡ്രോയിങ്, വാട്ടര്‍ കളര്‍ പെയിന്റിങ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കും. ഒക്‌ടോബര്‍ മൂന്നിന് രാവിലെ ഒന്‍പതു മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗം ഇനങ്ങളിലും മത്സരങ്ങളുണ്ട്. തുടര്‍ന്ന് വൈകിട്ട് നാലിന് പൊതുയോഗവും സമ്മാനദാനവും നടക്കും. സംസ്ഥാനതല മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ ഒക്‌ടോബര്‍ എട്ടിന് രാവിലെ 8.3ന് ആരംഭിക്കും. ഹൈസ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്ക് ക്വിസ്, പ്രസംഗം ഇനങ്ങളിലും മത്സരങ്ങള്‍ നടക്കും.
സര്‍ക്കാര്‍ എയ്ഡഡ് അംഗീകൃത സ്വാശ്രയ സ്‌കൂളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. പ്ലസ് വണ്‍ മുതലായവര്‍ക്ക് കോളജ് വിഭാഗത്തിലാണ് മത്സരം. പ്രൊഫഷണല്‍ കോളജുകള്‍ക്കും മത്സരിക്കാം. രണ്ടുപേരടങ്ങുന്ന ടീമിനാണ് ക്വിസ് മത്സരം. ഒരംഗമായാലും പങ്കെടുക്കാം. മറ്റു മത്സരങ്ങള്‍ക്ക് രണ്ടു പേര്‍ക്കു വരെ ഓരോ സ്ഥാപനത്തെ പ്രതിനിധീകരിച്ച് ഓരോയിനത്തിലും പങ്കെടുക്കാം.
സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം രജിസ്‌ട്രേഷന്‍ സമയത്ത് നല്‍കണം. ചിത്രരചന മത്സരത്തിനുളളവര്‍ പേപ്പര്‍ ഒഴികെ ആവശ്യമായ ഉപകരണങ്ങള്‍ കൊണ്ടുവരണം. മലയാളത്തിലാണ് പ്രസംഗം-ഉപന്യാസ മത്സരങ്ങള്‍. ജില്ലാ-സംസ്ഥാന തലത്തിലും ഓരോ മത്സരയിനത്തിലെയും ആദ്യ മൂന്നു സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.
സംസ്ഥാനതല മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡിനും സര്‍ട്ടിഫിക്കറ്റിനും പുറമേ റോളിങ് ട്രോഫിയും സമ്മാനിക്കും. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ക്ക് യഥാക്രമം 2000 രൂപ, 1000 രൂപ, 500 രൂപ സംസ്ഥാനതലത്തില്‍ യഥാക്രമം 5000 രൂപ, 3000 രൂപ, 1500 രൂപയും ക്യാഷ് അവാര്‍ഡ് ലഭിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും അനുഗമിക്കുന്ന ഒരു രക്ഷാകര്‍ത്താവിനും ഭക്ഷണവും താമസവും രണ്ടാം ക്ലാസ് യാത്ര ചെലവും നല്‍കും.
പൊതുജനങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ പോസ്റ്റര്‍, ഫോട്ടോഗ്രാഫി മത്സരങ്ങള്‍ സംഘടിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ ഓഫിസുമായോ 0487-2320609, 8547603777, 8547603775 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടണം. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്നും വയനാടിനൊപ്പം ഉണ്ടാകും,വയനാട്ടിലെ ജനങ്ങൾക്ക് വേണ്ടിയാണ് ഞാൻ പാർലമെന്റിലുള്ളത്; പ്രിയങ്ക ​ഗാന്ധി

Kerala
  •  11 days ago
No Image

യുഎഇ ദേശീയദിനം; സൗജന്യ ഡാറ്റ പ്രഖ്യാപിച്ച് എത്തിസാലാത്ത്

uae
  •  11 days ago
No Image

വനംവകുപ്പിന്റെ അനാസ്ഥ; കേഴമാൻ വാഹനം ഇടിച്ച് ചത്തു; വിവരമറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കാതെ കേഴമാൻ റോഡിൽ കിടന്നത് മണിക്കൂറുകളോളം

latest
  •  11 days ago
No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  11 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  11 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  11 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  11 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  11 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  11 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  11 days ago