വഴിപാട് സ്വര്‍ണകിരീടം വരവ് ചെയ്യാത്ത സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം
കൊടുങ്ങല്ലൂര്‍: വഴിപാടായി ലഭിച്ച സ്വര്‍ണ കിരീടം വരവ് ചെയ്യാതിരുന്ന സംഭവത്തെക്കുറിച്ച് ദേവസ്വം വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. ശൃംഗപുരം ദേവസ്വത്തിന് കീഴിലുള്ള ഒരു ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച രത്നങ്ങള്‍ പതിച്ച രണ്ടര പവന്റെ സ്വര്‍ണ കിരീടം കണക്കില്‍ വരവ് വെക്കാതെ കൃത്രിമം കാണിച്ചതായി വിജിലന്‍സ് കണ്ടെത്തിയിട്ടുള്ളത്.
ഇതുമായി ബന്ധപ്പെട്ട് ദേവസ്വം വിജിലന്‍സിന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ 19ന് നടത്തിയ പരിശോധനയിലാണ് കൃത്രിമം കണ്ടെത്തിയത്.
പരിശോധന നടന്ന ദിവസം ഓഫീസില്‍ വൈകിയെത്തിയ ജീവനക്കാരന്റെ ബാഗില്‍ നിന്നുമാണ് കിരീടം കണ്ടെത്തിയെന്നാണ് പറയപ്പെടുന്നത്.
ശൃംഗപുരം ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ വഴിപാടായി ലഭിക്കുന്ന സ്വര്‍ണം, വെള്ളി തുടങ്ങിയ വിലയേറിയ വസ്തുക്കള്‍ അതത് ദിവസം രജിസ്റ്ററില്‍ രേഖപ്പെടുത്തി രസീറ്റാക്കി കണക്കില്‍ വരവ് വച്ച് ശൃംഗപുരം ദേവസ്വം ഓഫിസില്‍ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ ഈ ചട്ടങ്ങളെല്ലാം ലംഘിച്ച് സ്വര്‍ണ കിരീടവും മറ്റും മറ്റെവിടെയോ സൂക്ഷിച്ചിരുന്നതായും വിജിലന്‍സിന് സൂചന ലഭിച്ചിട്ടുണ്ട്. ഇതിനിടയില്‍ കണക്കില്പെടുത്താതിരുന്ന കിരീടം വിജിലന്‍സ് വിഭാഗം കണ്ടെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."