അപൂര്‍വരോഗം ബാധിച്ച അസ്‌ന ചികിത്സക്ക് സഹായം തേടുന്നു
അന്നമനട: നട്ടെല്ല് വളയുന്ന അപൂര്‍വ്വ രോഗം ബാധിച്ച അസ്‌ന ഓപറേഷന് വേണ്ടി സുമനസുകളുടെ സഹായം തേടുന്നു. അന്നമനട എടയാറ്റൂര്‍ മഹല്ലില്‍ കുറ്റിമാക്കല്‍ ഷിയാദ് അനീസ ദമ്പതികളുടെ മകളാണ് അസ്‌ന. നട്ടെല്ല് വളയുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം ബാധിച്ച മകളെ ചികിത്സിക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുകയാണ് ഈ കുടുംബം.
ജന്‍മനാ ഈ രോഗം ബാധിച്ചതിനാല്‍ അസ്‌ന കുഞ്ഞായിരിക്കുമ്പോള്‍ നടക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം വീഴുമായിരുന്നു. ആദ്യമെല്ലാം ഇതില്‍ അസാധാരണമായൊന്നും തോന്നാതിരുന്ന മാതാപിതാക്കള്‍ക്ക് രണ്ട് വയസായിട്ടും കുട്ടിക്ക് നടക്കാന്‍ കഴിയാതെ വന്നതോടെയാണ് ചികിത്സ തേടിയത്. എറണാകുളത്ത് നടത്തിയ ബയോപ്‌സി പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്. നിരവധി ഡോക്ടര്‍മാരുടെ ചികിത്സക്കൊടുവില്‍ കോയമ്പത്തൂര്‍ ഗംഗ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ ഓപറേഷന്‍ വേണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഓപറേഷന് എട്ട് ലക്ഷം രൂപ ചിലവ് വരും. ഇപ്പോള്‍ 52 ശതമാനം വളവാണുള്ളത്. കഴിഞ്ഞ വര്‍ഷം വളവ് 28 ശതമാനമായിരുന്നു. വളവ് 60 ശതമാനമായാല്‍ ഓപറേഷന്‍ കൊണ്ട് പ്രയോജനം ലഭിക്കില്ല. അതിനാല്‍ എത്രയും വേഗം ഓപറേഷന്‍ നടത്തണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഓപറേഷന് ശേഷം അസ്‌നയുടെ കാലുകള്‍ തളര്‍ന്ന് പോകുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. എങ്കിലും നട്ടെല്ലിന്റെ വളവ് നേരയായാല്‍ ഇരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തന്നെ കാലുകള്‍ക്ക് ബലക്കുറവുള്ളതിനാലും നട്ടെല്ലിന് വളവുള്ളതിനാലും നടക്കാന്‍ അസ്‌നക്ക് കഴിയുന്നില്ല. വീല്‍ ചെയറിലാണ് അസ്‌ന അധിക സമയവും ചിലവഴിക്കുന്ന്.
സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന അസ്‌ന വീട്ടില്‍ ഇരുന്നാണ് പഠിക്കുന്നത്. പരീക്ഷക്ക് മാത്രമേ സ്‌കൂളില്‍ പോകാന്‍ കഴിയൂ. പരീക്ഷകളില്‍ നല്ല മാര്‍ക്ക് നേടുന്ന അസ്‌ന കവിതാരചന, ചിത്ര രചന, ക്വിസ് മത്സരങ്ങളിലെല്ലാം നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ദിവസ വേതനത്തിന് ജോലി ചെയ്ത് കുടുംബം പോറ്റുന്ന അസ്‌നയുടെ പിതാവിന് ഓപറേഷന് ആവശ്യമായ എട്ട് ലക്ഷം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ സുമനസുകളുടെ സഹായം തേടുകയാണ്. അന്നമനട എസ്.ബി.ഐ ശാഖയിലെ 32597666993 എന്ന അക്കൗണ്ട് നമ്പറില്‍ സഹായം നല്‍കാം. ഐ.എഫ്.എസ്.സി കോഡ് ടആകചഛഛ12890. ഫോണ്‍: 9562622458.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."