രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറിലാകുന്നു
വെഞ്ഞാറമൂട്: രജിസ്‌ട്രേഷന്‍ വകുപ്പിന്റെ വെബ്‌സൈറ്റ് തകരാറിലാകുന്നത് മൂലം നൂറ്കണക്കിന് പേര്‍ അങ്കലാപ്പില്‍. ആഴ്ചകളായിട്ടും വെബ്‌സൈറ്റിന്റെ തകരാറ് പരിഹരിക്കാതെ വന്നതോടെ വസ്തുവില്‍പ്പനയും രജിസ്‌ട്രേഷനും നടത്താനാകാതെ കുഴങ്ങുകയാണ് ജനം.
വിവാഹത്തിന് മുന്നോടിയായി വസ്തുവില്‍പ്പന നടത്തിയവരാണ് വെട്ടിലായിരിക്കുന്നത്. രജിസ്‌ട്രേഷന്‍ നടക്കാതെ വരുന്നതോടെ വസ്തുവാങ്ങിയവര്‍ പണം നല്‍കാന്‍ മടിച്ചതോടെ ഈ പണം കണ്ട് വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയവര്‍ അങ്കലാപ്പിലാണ്. വാമനപുരംസബ്‌രജിസ്ട്രാര്‍ ഓഫിസിലെത്തിയ മുപ്പതിലധികം പേര്‍ ഇന്നലെ നിരാശരായി മടങ്ങി. സെര്‍വര്‍ തകരാറുകള്‍ അടിയന്തിരമായി പരിഹരിച്ച് പൊതുജനങ്ങള്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങള്‍ നല്‍കുന്നതിനുള്ള നടപടികള്‍സ്വീകരിക്കണമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ മന്ത്രി ജി. സുധാകരന്‍ നിര്‍ദേശം നല്‍കി.
ആഴ്ചകള്‍ കഴിഞ്ഞിട്ടും വെബ്‌സൈറ്റ് പണിമുടക്കില്‍ തന്നെയാണ്. ഓണം അവധി കഴിഞ്ഞുള്ള പ്രവൃത്തി ദിവസങ്ങളില്‍ ആധാര രജിസ്‌ട്രേഷന് കനത്ത തിരക്ക് അനുഭവപ്പെട്ടിരുന്നു.
ഇതിന്റെ ഫലമായി സോഫ്റ്റ്‌വെയര്‍ സംവിധാനം തകരാറിലായെന്നാണ് രജിസ്‌ട്രേഷന്‍ വകുപ്പ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ദിവസങ്ങളായി രജിസ്‌ട്രേഷന്‍ മുടങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെട്ടില്ലെന്നതാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."