വിജിലന്‍സിനു മുഴുവന്‍ സമയ മേധാവി വേണം: ചെന്നിത്തല
തിരുവനന്തപുരം: വിജിലന്‍സിന് ഒരു മുഴുവന്‍ സമയ ഡയരക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തു നല്‍കി.
കേരളത്തിലുള്ള രണ്ട് കേഡര്‍ തസ്തികകളായ പൊലിസ് മേധാവിയുടെയും വിജിലന്‍സ് ഡയരക്ടറുടെയും പദവികള്‍ ഒരാള്‍ തന്നെ വഹിക്കുന്നതു മൂലം വിജിലന്‍സിന്റെ പ്രവര്‍ത്തനം പൂര്‍ണമായും കുത്തഴിഞ്ഞ നിലയിലാണെന്ന് കത്തില്‍ പറയുന്നു. അന്വേഷണങ്ങള്‍ക്കു ഫലപ്രദമായ മേല്‍നോട്ടം വഹിക്കാനോ അന്വേഷണസംഘങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനോ കഴിയാത്ത തരത്തില്‍ വിജിലന്‍സ് ആസ്ഥാനം നാഥനില്ലാക്കളരിയായി മാറിയിരിക്കുകയാണ്. സര്‍ക്കാരിനു താല്‍പര്യമുള്ള കേസുകളെ അനുകൂലമാക്കി മാറ്റാനുള്ള ബോധപൂര്‍വമായ നടപടിയാണിത്. ഇതു മൂലം സംസ്ഥാനത്ത് അഴിമതി തഴച്ചുവളരുന്ന സാഹചര്യമാണ്. മന്ത്രിമാര്‍ ഉള്‍പെടെയുള്ളവര്‍ക്കെതിരേയുള്ള അഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ വിജിലന്‍സ് പൂര്‍ണ പരാജയമാണ്. മുഴുവന്‍ സമയ മേധാവി ഇല്ലാത്ത് മൂലം ഇപ്പോള്‍ അന്വേഷണം നടക്കുന്ന സുപ്രധാന കേസുകളെല്ലാം വഴിമുട്ടിയ നിലയിലാണെന്നും കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."