'ഭിന്നശേഷിക്കാരുടെ തൊഴില്‍ സംവരണം അഞ്ചു ശതമാനമാക്കണം'
കോഴിക്കോട്: ഭിന്നശേഷിക്കാര്‍ക്ക് സംവരണം ചെയ്ത ഒഴിവുകള്‍ അഞ്ചു ശതമാനമാക്കി ഉയര്‍ത്തണമെന്ന് മലബാര്‍ ബധിര അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പി.ഡബ്ല്യു.ഡി ആക്ട് പരിഷ്‌കരിച്ചപ്പോള്‍ നേരത്തേയുണ്ടായിരുന്നതില്‍നിന്നു ഭിന്നശേഷിക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
ഇപ്പോള്‍ എല്ലാവിഭാഗങ്ങള്‍ക്കുംകൂടി മൂന്നു ശതമാനം സംവരണം മാത്രമാണുള്ളത്. ഇത് അപര്യാപ്തമാണ്. പി.എസ്.സി ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ ബധിര മൂകര്‍ക്കും മുന്‍കാല പ്രാബല്യത്തോടെ ബാക്ക്‌ലോഗ് വഴി നിയമനം നടത്തുക, സര്‍ക്കാര്‍, സ്വകാര്യമേഖലകളില്‍ സ്‌പെഷല്‍ എംപ്ലോയ്‌മെന്റ് മുഖേന ബധിരമൂകര്‍ക്ക് തൊഴില്‍ മേള സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ലോക ബധിര ഫെഡറേഷന്റെ ആഹ്വാനമനുസരിച്ച് നാളെ നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്ന 60ാം അന്താരാഷ്ട്ര ബധിര ദിനം നടക്കും. രാവിലെ 10ന് കലക്ടര്‍ യു.വി ജോസ് കലാമത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ അഡ്വ. മഞ്ചേരി സുന്ദര്‍രാജ് സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം മൃണ്‍മയി ജോഷി ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ആര്‍. ജയന്ത് കുമാര്‍, എം. അബ്ദുല്‍ ഗഫൂര്‍, സി.കെ ബാലകൃഷ്ണന്‍, പി. വിജേഷ്, കെ. ഗോപിനാഥന്‍, കെ. അബ്ബാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."