തടയണകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കണമെന്ന്
പെരിക്കല്ലൂര്‍: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ ജലസംരക്ഷണത്തിനായി കടമാന്തോടിലും മുദ്ദള്ളിതോടിലും നിര്‍മിച്ച തടയണകളില്‍ ഷട്ടറുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായി. ഭൂരിഭാഗം തടയണകളിലും ഷട്ടര്‍ സ്ഥാപിക്കാത്തതിനാല്‍ വെള്ളം പാഴായി ഒഴുകുകയാണ്. കടമാന്‍തോട്, കൊട്ടമുരട്ട്, പുതിയിടം, ആളൂര്‍ക്കുന്ന്, മൂഴിമല എന്നിവിടങ്ങളിലെ തോടുകള്‍ക്ക് വീതി കൂട്ടിയിട്ടുണ്ടെങ്കിലും വെള്ളം തടഞ്ഞുനിര്‍ത്താന്‍ കഴിയുന്നില്ല. കാലവര്‍ഷത്തില്‍ ലഭിക്കുന്ന വെള്ളം ചീര്‍പ്പ് കെട്ടി സംരക്ഷിച്ചാല്‍ ആ മേഖലകളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് ഉയര്‍ത്താന്‍ സാധിക്കും. എന്നാല്‍ ഇതിനാവശ്യമായ ഒരു നടപടിയും ജലസേചന വകുപ്പിന്റെയും ത്രിതല പഞ്ചായത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നില്ല. കാലവര്‍ഷത്തില്‍ ലഭിക്കുന്ന മഴവെള്ളം ചെക്ക് ഡാമുകളില്‍ സംരക്ഷിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ തയാറായാല്‍ വരള്‍ച്ചയെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."