ചങ്ങാടക്കടവ് പാലത്തില്‍ കാല്‍നടയാത്രക്കാര്‍ക്ക് 'പെരുവഴി'
മാനന്തവാടി: പാലത്തില്‍ സ്ഥാപിച്ച വലിയ പൈപ്പുകള്‍ കാല്‍നടയാത്രക്കാരെ പെരുവഴിയിലാക്കുന്നു.
ജില്ലയിലെ പ്രധാന റോഡുകളിലൊന്നായ മാനന്തവാടി -കല്‍പ്പറ്റ റോഡിലെ ചങ്ങാടക്കടവ് പാലത്തിലാണ് നാട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് കൊണ്ട് കുടിവെള്ള വിതരണത്തിനും കേബിളിനുമായി വലിയ പൈപ്പുകള്‍ സ്ഥാപിച്ചത്. റാക്ക് ഇട്ടതിന് ശേഷം ഒരു ഭാഗത്ത് മാത്രം പൈപ്പിടാന്‍ പ്രദേശവാസികള്‍ നിര്‍ദേശം മുന്നോട്ട് വച്ചെങ്കിലും അധികൃതര്‍ അതെല്ലാം അവഗണിക്കുകയായിരുന്നു. നിത്യേന ഇടതടവില്ലാതെ നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്ന് പോകുന്നത്. വലിയ വാഹനങ്ങള്‍ ഇരു ഭാഗത്ത് നിന്നും എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് കയറി നില്‍ക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. 1960-ല്‍ നിര്‍മിച്ച പാലം പൊതുവെ മറ്റ് പാലങ്ങളെ അപേക്ഷിച്ച് വീതി കുറവുള്ളതുമാണ്. പൈപ്പുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് സ്ഥാപിച്ചതിനാല്‍ തന്നെ പാലത്തില്‍ വെള്ളം ഒഴുകി ഇറങ്ങുന്നതിനായി ഉണ്ടാക്കിയിരുന്ന ദ്വാരങ്ങള്‍ അടഞ്ഞ് പോവുകയും ചെയ്തു. ഇത് കാരണം പാലത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി മാറുന്നതോടൊപ്പം വെള്ളം കെട്ടി നിന്ന് റോഡില്‍ കുഴികള്‍ രൂപപ്പെടുന്നതിനും റോഡ് തകരുന്നതിനും കാരണമാകുന്നുണ്ട്. പാലം സംരക്ഷിക്കുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാലവര്‍ഷത്തിന് മുന്‍പായി സാധാരണ പാലത്തില്‍ അടിഞ്ഞ് കൂടുന്ന മണ്ണും മറ്റും വൃത്തിയാക്കാറുണ്ട്. ഇത്തവണ അത്തരത്തിലൊരു പ്രവര്‍ത്തനവും നടക്കാത്തതിനാല്‍ തന്നെ പാലത്തില്‍ ചെളിയും മണലുമെല്ലാം കെട്ടികിടക്കുകയാണ്. പാലം വൃത്തിയാക്കി ഓവുകളിലൂടെ വെള്ളം കടത്തിവിട്ട് പാലം സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവണമെന്ന ആവശ്യത്തിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."