മടക്കിമല കള്ള്ഷാപ്പ് സമരം; ഒരുമാസം പിന്നിട്ടിട്ടും അധികൃതര്‍ക്ക് അനക്കമില്ല
മടക്കിമല: കള്ള് ഷാപ്പ് സമരം ഒരു മാസം പിന്നിട്ടിട്ടും അനക്കമില്ലാതെ അധികൃതര്‍.
കെല്‍ട്രോണ്‍ മുക്കില്‍ പ്രദേശവാസികളുടെ എതിര്‍പ്പ് വകവെക്കാതെ തുടങ്ങിയ കള്ള്ഷാപ്പിനെതിരേ പ്രദേശവാസികള്‍ നടത്തുന്ന സത്യാഗ്രഹം 34 ദിവസം പിന്നിട്ടു.
എന്നാല്‍ സമരം കണ്ടില്ലെന്ന് നടിക്കുന്ന സമീപനമാണ് അധികൃതര്‍ തുടരുന്നത്. പ്രശ്‌നത്തിന് അടിയന്തരമായി തീരുമാനം ഉണ്ടാക്കിയില്ലെങ്കില്‍ ഒക്‌ടോബര്‍ അഞ്ചിന് കലക്ടറേറ്റ് പടിക്കല്‍ ധര്‍ണ നടത്താനുള്ള തീരുമാനത്തിലാണ് പരിസരവാസികള്‍. വിഷയവുമായി ബന്ധപ്പെട്ട് കെല്‍ട്രോണ്‍മുക്കില്‍ നടന്ന കുടുംബസംഗമത്തിലാണ് സമരത്തിന്റെ രൂപം മാറ്റുന്നതിനെ കുറിച്ചുള്ള തീരുമാനങ്ങള്‍ കൈകൊണ്ടത്. സംഗമത്തില്‍ ജനകീയ സമരസമിതി ചെയര്‍മാന്‍ വര്‍ഗീസ് കളരിക്കല്‍ അധ്യക്ഷനായി.
ഡബ്ല്യു.എം.ഒ വൈസ് പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കബീര്‍ മാസ്റ്റര്‍, ബവിത രാജീവന്‍, അബ്ദുല്‍ഖാദര്‍ മടക്കിമല, മുഹമ്മദ് വടകര, മുസ്തഫ പാറാതൊടുക, പി.സി അയ്യപ്പന്‍, കബീര്‍ പൈക്കാടന്‍, അഷ്‌റഫ് ചിറക്കല്‍, നടുതൊടുക സെയ്ത്, പാഞ്ചാളക്കല്‍ സെയ്ത്, കോയാമു എന്‍.പി, അഹമ്മദ് പനംതൊടുക, മുഹമ്മദ് മായിപൊയില്‍, ഹനീഫ ചളികണ്ടത്തില്‍, യൂനസ് മാസ്റ്റര്‍, അഷ്‌റഫ് ഒ, അബ്ദു തച്ചറമ്പന്‍, സുലൈമാന്‍ പൈക്കാടന്‍, ഇസ്മായില്‍ പുതുശ്ശേരി, മുനീര്‍ വടകര, ഇസ്മായില്‍ പി, സെബാസ്റ്റ്യന്‍, നാസര്‍ മൗലവി, അസീസ് മൗലവി സംസാരിച്ചു. കള്ള്ഷാപ്പ് തുടങ്ങുന്നതിന് വേണ്ടി കെട്ടിടം നല്‍കിയെന്ന് അറിഞ്ഞപ്പോള്‍തന്നെ മേലധികാരികള്‍ക്ക് പ്രദേശവാസികള്‍ വാര്‍ഡ് മെമ്പര്‍ ബവിത രാജീവന്‍ മുഖേന ജനവാസകേന്ദ്രമായ ഇവിടെ കള്ള്ഷാപ്പിന് അനുമതി നല്‍കരുതെന്ന് കാണിച്ച് നിവേദനം നല്‍കിയിരുന്നു.
എന്നാല്‍ ഇതിനൊന്നും ചെവികൊടുക്കാതെയാണ് കള്ള്ഷാപ്പ് പ്രദേശത്ത് തുറന്നത്. കെട്ടിട ഉടമയോടും കള്ള്ഷാപ്പ് ഉടമയോടും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് കള്ള്ഷാപ്പ് തുടങ്ങുന്നത് ഇവിടുത്തെ ജനങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസമാവുമെന്ന് അറിയിച്ചപ്പോള്‍ ഒരു കാരണവശാലും ഇവിടെ കള്ള്ഷാപ്പ് തുടങ്ങില്ല എന്നാണ് പറഞ്ഞത്. കള്ള്ഷാപ്പ് ഉടമക്ക് പല സ്ഥലത്തും ബേക്കറി കടകള്‍ ഉള്ളത്‌കൊണ്ട് ബേക്കറി നിര്‍മാണ കൂടാണ് തുടങ്ങുന്നതെന്നാണ് ഇവര്‍ പ്രദേശവാസികളോട് പറഞ്ഞിരുന്നത്.
പിന്നീട് ഒരു ദിവസം അര്‍ധരാത്രിയില്‍ മുട്ടിലില്‍ ദേശീയപാതയില്‍ ഉണ്ടായിരുന്ന കള്ള്ഷാപ്പ് മടക്കിമലയിലേക്ക് മാറ്റി സ്ഥാപിച്ചു. പ്രദേശവാസികള്‍ വീണ്ടും ജില്ലാകലക്ടര്‍.
സ്ഥലം എം.ല്‍.എ, എക്‌സൈസ് കമ്മീഷണര്‍, പൊലിസ് സൂപ്രണ്ട്, ബാലാവകാശ കമ്മീഷന്‍, മനുഷ്യാവകാശ കമീഷന്‍, പഞ്ചായത്ത്, വനിതാ കമ്മീഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി പ്രശ്‌നത്തിന് പരിഹാരം ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."