HOME
DETAILS
MAL
അടുത്ത ജന്മത്തില്‍ പൂണുനൂലിട്ട ബ്രാഹ്മണനായി ജനിക്കാനാണ് ആഗ്രഹമെന്ന് എം.പി സുരേഷ് ഗോപി
backup
September 23 2017 | 14:09 PM
തിരുവനന്തപുരം: താന്‍ പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ്. അടുത്ത ജന്മത്തില്‍ തനിക്ക് പൂണുലിടുന്ന ഒരു ബ്രാഹ്മണനായി ജനിക്കാനാണ് തന്റെ ആഗ്രഹമെന്ന് സിനിമാ താരവും എം.പിയുമായ സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് യോഗക്ഷേമസഭയുടെ സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനര്‍ജന്മത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. അതിന്റെ സത്യമെന്താണെന്ന് അനുഭവത്തിലൂടെ നിരന്തരം അനുഭവിച്ച് മനസിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ ഞാന്‍ വിശ്വസിക്കുന്നു മരിച്ച് മണ്ണടിഞ്ഞ് ചാരമായി വളമായി അതില്‍നിന്ന് ഒരു ബീജം ഉല്‍ഭവിച്ച് അടുത്ത ജന്മത്തില്‍ പൂണുനൂലിടുന്ന വര്‍ഗത്തില്‍പ്പെട്ട് ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് അദ്ദേഹം പറഞ്ഞു.
Video courtesy: Narada News
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."