HOME
DETAILS
MAL
മഴയടയാളങ്ങള്‍
backup
September 23 2017 | 20:09 PM
ഈ നേരത്താണ്,
കടലു തിളച്ചിട്ടാവിയായ
മേഘമുറഞ്ഞു
തുള്ളിതുള്ളികള്‍ ഞെട്ടറ്റു വീണു
മുറ്റത്തു നുണക്കുഴികള്‍
തീര്‍ക്കുന്നത്.
ഈ നേരത്താണ്,
കാറ്റ് ചരലെറിഞ്ഞു താളമിട്ടു
മുള നൃത്തം വയ്ക്കുന്നത്.
തോരാത്ത രാത്രിമഴ
കോറുന്ന കരവഴികള്‍
കടല്‍തേടി പുഴയിലൂടെ
യാത്ര പോകുന്നത്.
ഈ നേരത്തു തന്നെയാണ്,
പരിഭവങ്ങള്‍ കൊറിച്ച്
അടുത്തു കിടന്നുടല്‍ ചൂടില്‍
കത്തുന്ന പ്രണയദാഹം
കുടിച്ചു വറ്റിച്ചുടലറിവുകള്‍
ഉറയുരിഞ്ഞുരഗമായ്
നെറുകയില്‍ കൊത്തി
പടര്‍ന്നുകയറുന്നത്.
അതിനുശേഷമാണ്
ഭോഗാലസ്യത്തില്‍
തളര്‍ന്ന പുല്‍നാമ്പുകള്‍
രോമാഞ്ചം പോലെ
ഭൂമിയില്‍
ഉയര്‍ന്നുനില്‍ക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."