ഡല്‍ഹിയിലെ ഡീസല്‍ വാഹനവിലക്ക് റദ്ദാക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഡീസല്‍വാഹന വിലക്ക് സുപ്രിംകോടതി റദ്ദാക്കി. എസ്.യു.വികള്‍ അടക്കമുള്ള വലിയ ഡീസല്‍ വാഹനങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടരാമെന്നാണു സുപ്രിംകോടതി വിധി.
ഡീസല്‍ വാഹനങ്ങള്‍ പരിസ്ഥിതി നികുതി നല്‍കേണ്ടി വരും. ഷോറൂം വിലയുടെ ഒരു ശതമാനമായിരിക്കും നികുതി. ഡീസല്‍വാഹന നിരോധനത്തിനെതിരേ മെഴ്സിഡസ് ബെന്‍സ് നല്കിയ ഹരജിയിലാണ് സുപ്രിംകോടതി വിധി. കഴിഞ്ഞ ഡിസംബറിലാണ് 2000 സി.സിയില്‍ കൂടുതല്‍ എന്ജിന് ശേഷിയുള്ള ഡീസല്‍ കാറുകളും എസ്.യു.വി.കളും രജിസ്റ്റര്‍ ചെയ്യുന്നതിന് സുപ്രിംകോടതി നിരോധനമേര്‍പ്പെടുത്തിയത്. 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ട്രക്കുകള്‍ നിരോധിക്കാനും ഡീസല്‍ ടാക്സികള്‍ സി.എന്‍.ജി.യിലേക്കു മാറ്റാനും നിര്‍ദേശിച്ചിരുന്നു. ഡീസല്‍ കാറുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തങ്ങള്‍ക്കു സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ആരോപണം വാഹനക്കമ്പനികള് ഉന്നയിച്ചതിനെതുടര്‍ന്ന് നിരോധനം പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി നടപടി സ്വീകരിക്കുകയായിരുന്നു.
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന് ആധുനിക സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ തയാറാണെന്ന് വാഹനക്കമ്പനികളില്‍ ചിലര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ 10 വര്‍ഷം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ കഴിഞ്ഞ മാസം ഉത്തരവിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."