HOME
DETAILS

അഭയാര്‍ഥികളോട് ഞങ്ങള്‍ക്ക് മനുഷ്യത്വപരമായ സമീപനം

  
backup
September 23 2017 | 23:09 PM

%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%9e%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ തീവ്രവാദികളോ ഭീകരവാദികളോ അല്ലെന്നും മാനുഷിക പരിഗണന അര്‍ഹിക്കുന്ന അഭയാര്‍ഥികളാണെന്നും റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നം കൂടുതലായി ബാധിച്ചിരിക്കുന്ന ബംഗ്ലാദേശിന്റെ വ്യോമയാന-ടൂറിസം മന്ത്രിയും ബംഗ്ലാദേശ് വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ ചെയര്‍മാനുമായ റാഷദ് ഖാന്‍ മേനന്‍. കൊച്ചിയില്‍ നടക്കുന്ന സാര്‍ക്ക് രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് - ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ റാഷദ് റോഹിംഗ്യന്‍ അഭയാര്‍ഥി പ്രശ്‌നത്തെക്കുറിച്ച് സുപ്രഭാതത്തോട് സംസാരിക്കുകയായിരുന്നു. 

 

ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി മന്ത്രിസഭയില്‍ പ്രമുഖ സ്ഥാനം വഹിക്കുന്ന റാഷിദ്ഖാന്‍ സൈനികഭരണത്തിനെതിരായ സമരത്തിലൂടെയാണ് രാഷ്ട്രീയരംഗത്ത് സജീവമാകുന്നത്. അദ്ദേഹത്തിന്റെ പിതാവ് അബ്ദുല്‍ ജബ്ബാര്‍ ഖാന്‍ പാകിസ്താന്‍ ജനറല്‍ അസംബ്ലി സ്പീക്കറായിരുന്നു. ഡാക്ക സര്‍വകലാശാല യൂനിയന്‍ പ്രസിഡന്റ്, കിഴക്കന്‍ പാകിസ്താന്‍ വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം പട്ടാളഭരണത്തിനെതിരേ സമരം നയിച്ചതിന്റെ പേരില്‍ ഏഴു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

 

 

പ്രശ്‌നം മാനുഷികമാണ്

 

റോഹിംഗ്യന്‍ വംശജരായവരുടെ പ്രശ്‌നം വളരെ ഉത്കണ്ഠയോടെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ തുടക്കം മുതലെ വീക്ഷിച്ചത്. ബംഗ്ലാദേശിനെ സംബന്ധിച്ചിടത്തോളം ഇവരുടെ പ്രശ്‌നം പുതിയതല്ല. 1978 മുതല്‍ പല തവണ അഭയാര്‍ഥികളുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. ഇത്തവണ ഇതുവരെ നാലരലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്ക് എത്തിയിട്ടുണ്ട്. നേരത്തേ എത്തിയ മൂന്നുലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലുള്ളപ്പോഴാണ് പുതിയ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ എത്തിയിരിക്കുന്നത്. അധികം പേരും സ്ത്രീകളും കുട്ടികളുമാണ്.
17,000ത്തോളം ഗര്‍ഭിണികള്‍ എത്തിയതായിട്ടാണ് കണക്കാക്കുന്നത്. ഇവരെല്ലാം തന്നെ ദരിദ്രരും പാവങ്ങളുമാണ്. അക്രമങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ രക്ഷയ്ക്കായി പലായനം ചെയ്തവരാണ്. കുഴപ്പം സൃഷ്ടിച്ചവര്‍ ഇവരുടെ കൂട്ടത്തില്‍ ഉണ്ടാകാം. എന്നാല്‍, ഒരു സമൂഹത്തെ മുഴുവന്‍ കുഴപ്പക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ല. ജനങ്ങളെയാകെ വിഘടനവാദികളായി കാണുന്ന മ്യാന്‍മറിലെ നിലപാടിനോട് ബംഗ്ലാദേശിന് യോജിപ്പില്ല. ഇപ്പോള്‍ ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് മാനുഷിക പരിഗണനയാണ് നല്‍കുന്നത്.

 

 

വെല്ലുവിളിയെങ്കിലും ചുമതല നിറവേറ്റും

 

ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ കടന്നുവരുകയെന്നത് ഏതൊരു രാജ്യത്തിനും വെല്ലുവിളി തന്നെയാണ്. നാലു പതിറ്റാണ്ട് മുമ്പ് മുജീബുറഹ്മാനെ കൊലപ്പെടുത്തി ബംഗ്ലാദേശ് ഭരണം സൈന്യം പിടിച്ചെടുത്തതോടെ ഭരണഘടനയിലെ ജനാധിപത്യവും മതനിരപേക്ഷതയുമെല്ലാം ഇല്ലാതായി. രാജ്യത്തിന് വലിയ രീതിയില്‍ മുന്നേറുന്നതിന് തടസ്സമായി പല ഘടകങ്ങളുമുണ്ടായിരുന്നു. സാമ്പത്തികഭദ്രത കൈവരിക്കുന്നതിന് സമാധാനപരമായ സാഹചര്യവും രാഷ്ട്രീയ സ്ഥിരതയും അനിവാര്യമാണ്. ഇക്കാര്യത്തില്‍ ബംഗ്ലാദേശിന് ഏറെ വെല്ലുവിളികളാണ് നേരിടേണ്ടിവന്നിട്ടുള്ളത്.


ഇതിനിടയിലാണ് മ്യാന്‍മറില്‍ നിന്നുള്ള അഭയാര്‍ഥികള്‍. ലക്ഷങ്ങള്‍ കടന്നുവരുമ്പോള്‍ പല നിയന്ത്രണങ്ങളും സര്‍ക്കാരിന് ഏര്‍പ്പെടുത്തേണ്ടിവരും. എന്നാല്‍, അഭായര്‍ഥികള്‍ക്ക് അഭയം നല്‍കുന്നതില്‍ വിശാലമായ നിലപാടാണ് സ്വീകിരിച്ചിരിക്കുന്നത്. സാമ്പത്തിക ഭദ്രതയും രാജ്യത്തിന്റെ സുരക്ഷയും പ്രധാനപ്പെട്ടതുതന്നെയാണ്. ഇതിന് പ്രാധാന്യം നല്‍കുന്നതോടൊപ്പം ഈ അഭയാര്‍ഥി പ്രശ്‌നത്തെയും കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് ബംഗ്ലാദേശ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയാണ്.

 

 

അന്താരാഷ്ട്ര ചര്‍ച്ചയായത് വിജയം

 

റോഹിംഗ്യന്‍ വിഷയത്തില്‍ യോജിച്ചുള്ള പ്രവര്‍ത്തനവും ചര്‍ച്ചകളും ബംഗ്ലാദേശ് മുന്നോട്ടുവച്ചെങ്കിലും മ്യാന്‍മറിന്റെ ഭാഗത്തുനിന്ന് അനുകൂലമായ പ്രതികരണം ഉണ്ടായില്ല. റോഹിംഗ്യന്‍ പ്രശ്‌നം ബംഗ്ലാദേശിന്റെ കൂടി പ്രശ്‌നമായി മാറിയ സാഹചര്യത്തില്‍ ഇത് പരിഹരിക്കുന്നതിന് ഞങ്ങള്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് പ്രതികരിക്കാതെ വന്നതോടെയാണ് ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ബംഗ്ലാദേശ് വിഷയം ഉന്നയിച്ചത്. അതിന് ഫലമുണ്ടാകുകയും ചെയ്തു.


റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ കാര്യത്തിലും അവരോടുള്ള സമീപനത്തിന് എതിരായും ശക്തമായ നിലപാടുകള്‍ വികസിതരാജ്യങ്ങള്‍ ഉള്‍െപ്പടെ സ്വീകരിച്ചു. അന്താരാഷ്ട്രതലത്തില്‍ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടതോടെ മ്യാന്‍മര്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ സുരക്ഷിതഇടം ഉള്‍പ്പെടെ കോഫി അന്നന്‍ സമിതി മുന്നോട്ടുവച്ച നിര്‍ദേശങ്ങളോട് ഷേക്ക് ഹസീന പിന്തുണ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശ് സര്‍ക്കാരിലെ ഏക ഇടതുപക്ഷ പാര്‍ട്ടി വര്‍ക്കേഴ്‌സ് പാര്‍ട്ടിയാണ്. ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാടിന് കൂടി സര്‍ക്കാര്‍ പരിഗണന നല്‍കിക്കൊണ്ടുള്ള തീരുമാനങ്ങളാണ് നടപ്പിലാക്കുന്നത്.

 

 

ഇന്ത്യയുടെ നിലപാട് ആശ്ചര്യകരം

 

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെ രാഷ്ട്രീയകക്ഷികളും മനുഷ്യാവകാശ സംഘടനകളുമെല്ലാം റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ കാര്യത്തില്‍ മാനുഷികമായ പരിഗണന ആവശ്യപ്പെടുമ്പോള്‍ ഇന്ത്യ ഗവണ്‍മെന്റ് റോഹിംഗ്യന്‍ അഭയാര്‍ഥികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് ആശ്ചര്യകരമാണ്. ഇന്ത്യയില്‍ അഭയം തേടിയിട്ടുള്ള റോഹിംഗ്യരുടെ കാര്യത്തില്‍ മാനുഷികമായ നിലപാടുകളാണ് ഇതുവരെയുണ്ടായിരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായ സ്വരം ദുഃഖകരമാണ്. റോഹിംഗ്യന്‍ വംശജരുടെ പലായനം പല കാര്യങ്ങളിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നത് നേരു തന്നെയാണ് . എന്നാല്‍, ഒരു സമുഹം പീഡിപ്പിക്കപ്പെട്ട് പലായനം ചെയ്യപ്പെടുമ്പോള്‍ അന്താരാഷ്ട്രസമൂഹത്തിന്റെ മാനുഷികമായ ഇടപെടല്‍ അനിവാര്യമാണ്. അതിന് ഇന്ത്യയും ശക്തമായി മുന്നിലുണ്ടാകണമെന്നാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നത്.

 

 

കേരളം ആകര്‍ഷകം

 

കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വാദകരമാണ് ടുറിസം രംഗത്ത് കേരളത്തില്‍ നിന്ന് വളരെ കാര്യങ്ങള്‍ പഠിക്കാനുണ്ട്. ബംഗ്ലാദേശിന്റെ ടൂറിസം വികസനത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇന്ന് രാജ്യങ്ങളുടെ സമ്പത്ത് വ്യവസ്ഥയില്‍ ടൂറിസത്തിന് വളരെ പ്രാധാന്യമുണ്ട്.
കേരളത്തെയും കേരളത്തിലെ ജനങ്ങളെയും നേരത്തേ തന്നെ അറിയുന്നതാണ്. എനിക്കൊരു കേരളബന്ധം നേരത്തേയുള്ളതാണ്. പിതാവ് അബ്ദുല്‍ ജബ്ബാര്‍ ഖാന്റെ സുഹൃത്തായിരുന്നു വി.കെ കൃഷ്ണമേനോന്‍. പിതാവ് പാകിസ്താന്‍ നാഷണല്‍ അസംബ്ലിയില്‍ സ്പീക്കറായിരിക്കുമ്പോള്‍ വി.കെ കൃഷ്ണമേനോന്‍ ഹൈക്കമ്മീഷണറായി ഉണ്ടായിരുന്നു.


എന്റെ പേരിനൊപ്പമുള്ള മേനന്‍ എന്നത് മലയാളി സുഹൃത്തിനോടുള്ള സ്‌നേഹത്തില്‍ എന്റെ പിതാവ് എനിക്ക് ചേര്‍ത്തുതന്നതാണ്. അതുകൊണ്ട് തന്നെ എനിക്ക് കേരളം അന്യമായ ഒന്നല്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ചക്രവാതച്ചുഴി:  ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത- ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 മരണം

National
  •  a month ago
No Image

മല്ലു ഹിന്ദു ഓഫിസേഴ്‌സ് വാട്‌സ്ആപ്പ് ഗ്രൂപ്പ്: പരാതിയില്‍ കേസെടുക്കാന്‍ തെളിവില്ലെന്ന് സൈബര്‍ പൊലിസ് 

Kerala
  •  a month ago
No Image

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയം പദ്ധതിയുമായി കെ.സി.എ; നിര്‍മ്മാണം ജനുവരിയില്‍ തുടങ്ങും 

Kerala
  •  a month ago
No Image

'അമ്മ  മരിച്ചപ്പോള്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും വിളിച്ചിട്ടും തിരിഞ്ഞു നോക്കാത്തവരാണ്' ബി.ജെ.പി നേതാക്കള്‍ക്കെതിരെ സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago